For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയൻതാരയ്ക്ക് സഹോദരന്റെ വക ഗംഭീര പിറന്നാൾ സർപ്രൈസ്, വണ്ടറടിച്ച് ലേഡി സൂപ്പർസ്റ്റാർ

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നവംബർ 18 ന് ലേഡി സൂപ്പർസ്റ്റാറിന്റെ 36ാം പിറന്നാളായിരുന്നു. താരത്തിന് ആദ്യത്തെ പിറന്നാൾ ആശംസ നേർന്നത് കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവൻ ആയിരുന്നു. നയൻസിന്റെ ഒറ്റയ്ക്കുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് വിഘ്നേഷ് പിറന്നാൾ ആശംസ നേർന്നത്. എല്ലാ പ്രാവശ്യത്തേയും പോലെ തന്റെ പ്രണയവും ആരാധനയും തുറന്ന് പറഞ്ഞ് കൊണ്ടാണ് വിക്കി ആശംസ നേർന്നത്. സംവിധായകന്റെ പിറന്നാൾ ആശംസ ആരാധകർക്കിടയിൽ വൈറലായിരുന്നു.

  പ്രേക്ഷകർ ആകാംക്ഷയോടെ കാണാൻ കാത്തിരുന്നത് നയൻസിന്റെ പിറന്നാൾ ആഘോഷമാണ്. പ്രിയപ്പെട്ടവൾക്ക് ഗംഭീര പിറന്നാൾ സർപ്രൈസാണ് എല്ലാവർഷവും വിഘ്നേഷ് കൊടുക്കാറുള്ളത്. ഇപ്പോഴിത പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ലേഡി സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ആഘോഷ ചിത്രം പുറത്ത്. ഇത്തവണ വിഘ്നേഷ് ആയിരുന്നില്ല നയൻസിന് സർപ്രൈസ് നൽകിയത്.

  Nayanthara celebrating 36th birthday

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ലേഡിസൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പുറത്ത്. വിഘ്നേഷിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചത് വിഘ്നേഷ് ആണെങ്കിലും ഇതിന് പിന്നിൽ നയൻസിന്റെ കുടുംബാംഗങ്ങളാണ്. സഹോദരൻ ലിനു കുര്യനാണ് ലേഡിസൂപ്പർസ്റ്റാറിന്റെ പിറന്നാൾ സർപ്രൈസിന് പിന്നിൽ.

  മനോഹരമായ കേക്കും, പുഷ്പങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങളോടെയാണ് നയൻസിന് പിറന്നാൾ ആഘോഷം ഒരുക്കിയത്. ഹാപ്പി ബെർത്ത് ഡേ മോൾ എന്നും എഴുത്തിയിട്ടുണ്ട്. ഹൃദയ സ്പർശിയായ അടിക്കുറിപ്പോടെയാണ് വിഘ്നേഷ് പ്രിയപ്പെട്ടവളുടെ പിറന്നാൾ ആഘോഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘"എത്ര മധുരകരമാണിത് !!! അമ്മ, അപ്പ, ലെനു കുര്യൻ എന്ന ഏറ്റവും നല്ല സഹോദരൻ എന്നിവരിൽ നിന്നുള്ള അത്തരമൊരു മനോഹരമായ സർപ്രൈസ്, ഞങ്ങളുടെ പ്രിയപ്പെട്ട ചാച്ച് അടുത്തുണ്ടാവുന്നത് മിസ്സ് ചെയ്യുന്നു, എന്നാലും സന്തോഷത്തോടെ," വിഘ്നേഷ് കുറിച്ചു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ നയൻസിന് പിറന്നാൾ ആശംസ നേർന്ന് എത്തിയിരുന്നു.. ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ രണ്ട് പുതിയ സിനിമകളുടെ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു.

  ''പിറന്നാൾ ആശംസകൾ തങ്കമേ...എന്ന് കുറിച്ച് കൊണ്ടാണ് നയൻസിന് പിറന്നാൾ ആശംസ നേർന്നത്. ''പിറന്നാൾ ആശംസകൾ തങ്കമേ... എപ്പോഴുമെന്നതു പോലെ പ്രചോദനം നിറഞ്ഞവളും അർപ്പണബോധമുള്ളവളും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക. ഉയരങ്ങളിലേക്ക് പറക്കുക !! സന്തോഷവും നിലനിൽക്കുന്ന വിജയവും നൽകി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വർഷത്തേക്ക്- വിക്കി കുറിച്ചു. ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ രണ്ട് പുതിയ സിനിമകളുടെ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു.

  നയൻതാര-വിഘ്നേഷും ജീവിതം ഒരുമിച്ച് ആഘോഷിക്കുകയാണ്. ഇവരുടെ വിവാഹം വൈകുന്നതിനെ കുറിച്ച് വിഘ്നേഷ് തുറന്നു പറഞ്ഞിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കാനുമുണ്ട്.. അതെല്ലാം കഴിഞ്ഞു വേണം സ്വകാര്യജീവിതത്തിലേക്ക് പോകണം എന്നാണ് ആഗ്രഹം. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം. ലേഡിസൂപ്പർസ്റ്റാർ-വിഘ്നേഷ് വിവാഹത്തിനായി ആകാംക്ഷയേടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  ചിത്രം കാണാം

  Read more about: vignesh shivan nayanthara
  English summary
  Vignesh Shivan Shared birthday Celebration Pictures Of nayanthara,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X