നയന്‍സിന്റെ വാക്കാണ് ചിന്തിപ്പിച്ചത്! വിവാഹം എന്നാണെന്ന് ചോദിച്ചപ്പോള്‍ വിഘ്‌നേഷ് ശിവന്‍ പറഞ്ഞത്???

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്നൊരു കാര്യമാണ് നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളെത്തിയത്. തുടക്കത്തില്‍ നയന്‍സ് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ലെങ്കിലും പിന്നീട് ഇത് സമ്മതിക്കുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ട്രെന്‍ഡിങ്ങായി മാറുന്നകത്. അടുത്തിടെ ഇരുവരും സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് സംവിധായകന്‍ വിവാഹത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വെളിപ്പെടുത്തലുമായി എത്തിയത്.

അടുത്തിടപെടുന്നവര്‍ക്ക് മാത്രമേ നയന്‍സിനെ കൃത്യമായി മനസ്സിലാവൂ. വീട്ടിലെത്തിയതാല്‍ ആള് വേറെയാണ്. അച്ഛന്‍, അമ്മ സഹോദരന്‍, ഇതൊക്കെയാണ് ആ ലോകം. മുന്‍പുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് വരെ സംസാരിച്ച് ശല്യപ്പെടുത്തുന്നവരെപ്പോലും അവഗണിച്ച് മുന്നേറാന്‍ താരം ഇപ്പോള്‍ പഠിച്ചുകഴിഞ്ഞു. നയന്‍സുമായുള്ള വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊരിക്കല്‍ നടക്കുമെന്നും എന്നാണെന്ന് അറിയില്ലെന്നും അതിന് മുന്നോടിയായി എല്ലാവരെയും അറിയിക്കുമെന്നുമായിരുന്നു താരം പറഞ്ഞത്.

Nayanthara

തുടക്കത്തില്‍ താന്‍ അവരെ മാഡം എന്നായിരുന്നു സംബോധന ചെയ്തതെന്നും പിന്നീട് താരം തന്നെ പറഞ്ഞപ്പോഴാണ് അത് മാറ്റിയതെന്നും വിഘ്‌നേഷ് പറയുന്നു. താങ്കള്‍ ഒരു സംവിധായകനാണെന്നും ഇങ്ങനെ ചിന്തിക്കരുതെന്നും അഭിനേതാവെന്ന നിലയില്‍ നീ പറയുന്നത് പോലെ ചെയ്യേണ്ടത് തന്റെ കടമയാണെന്നുമായിരുന്നു താരം പറഞ്ഞത്. ഈ സംഭവം തന്‍രെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്ന് വിഘ്‌നേഷ് വ്യക്തമാക്കുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് തെന്നിന്ത്യ മുഴുവനും വിശേഷിപ്പിച്ചപ്പോഴും ലാളിത്യമാര്‍ന്ന പെരുമാറ്റവുമായാണ് താരം മറ്റുള്ളവരോട് ഇടപഴകിയതെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X