നയന്‍താരയെയും വിശ്വാസം ടീമിനെയും പ്രശംസിച്ച് വിഘ്‌നേഷ് ശിവന്‍! സംവിധായകന്റെ ട്വീറ്റ് വൈറല്‍!
തല അജിത്ത് ചിത്രം വിശ്വാസം തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പൊങ്കല്‍ റിലീസായി എത്തിയ സിനിമ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം സ്വീകരിച്ചിരുന്നു. രജനീകാന്ത് ചിത്രം പേട്ടയ്‌ക്കൊപ്പം ആയിരുന്നു അജിത്തിന്റെ വിശ്വാസവും റിലീസ് ചെയ്തിരുന്നത്. രണ്ട് സിനിമകള്‍ക്കും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.
ഒരു മാസ് എന്റര്‍ടെയ്‌റായി എത്തിയ വിശ്വാസം നല്ലൊരു കുടുംബ ചിത്രം കൂടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ഒരിടവേളയ്ക്കു ശേഷം
നയന്‍താരയും അജിത്തും വീണ്ടും ഒന്നിച്ച സിനിമ കൂടിയായിരുന്നു വിശ്വാസം. ചിത്രത്തെ പ്രശംസിച്ച് നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേഷ് എത്തിയത് ശ്രദ്ധേയമായിരുന്നു.

വിശ്വാസം
വീരം,വേതാളം,വിവേകം എന്നീ സിനിമകള്‍ക്കു ശേഷം സിരുത്തെ ശിവ അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വിശ്വാസം. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്നര്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തിയിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൊങ്കല്‍ സമയത്ത് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ആഘോഷിച്ചു കാണാവുന്ന ഒരു ചിത്രം കൂടിയാണ് വിശ്വാസം. ഒരു മാസ് ചിത്രത്തിനു വേണ്ട എല്ലാ ഘടകങ്ങളും ചിത്രത്തിലുമുണ്ടെന്നാണ് അറിയുന്നത്.

മികച്ച വരവേല്‍പ്പ്
വിശ്വാസത്തിന് മികച്ച വരവേല്‍പ്പായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. ആദ്യ ദിനം ഹൗസ്ഫുള്‍ ഷോകളായിട്ടാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും അജിത്ത് ചിത്രത്തിന് മികച്ച സ്വീകരണം ലഭിച്ചിരുന്നു. ടോമിച്ചന്‍ മുളകുപാടം ആയിരുന്നു വിശ്വാസം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ആരാധകര്‍ പ്രതീക്ഷിച്ച പോലെ മികച്ചൊരു എന്റര്‍ടെയ്‌നര്‍ തന്നെയാണ് വിശ്വാസമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

കുടുംബ ചിത്രം
മാസ് എന്റര്‍ടെയ്‌നറിലുപരി ഒരു നല്ല കുടുംബ ചിത്രം കൂടിയാണ് വിശ്വാസമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. വീരത്തിനു ശേഷം അജിത്തിന്റെതായി ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു വിശ്വാസം. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പുകളിലാണ് അജിത്ത് എത്തിയിരുന്നത്. അജിത്തിന്റെ നായികയായി നയന്‍താരയും സിനിമയില്‍ തിളങ്ങി.തലയുടെ മനൈവിയായിട്ടാണ് ചിത്രത്തില്‍ നയന്‍സ് എത്തിയിരുന്നത്.

വിഘ്‌നേഷ് ശിവന്റെ ട്വീറ്റ്
വിശ്വാസത്തെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നതിനിടെ സംവിധായകന്‍ വിഘ്‌നേഷ് ശിവനും ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. വിശ്വാസം ഓസമെന്നാണ് വിഘ്‌നേഷ് ശിവന്‍ ട്വീറ്റ് ചെയ്തത്. ഇമോഷണലായുളള കഥ പറയുന്ന ചിത്രത്തില്‍ നിരവധി മികച്ച രംഗങ്ങളുണ്ടെന്നും വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.കാമുകി നയന്‍താരയെയും തന്റെ ട്വീറ്റില്‍ വിഘ്‌നേഷ് ശിവന്‍ പ്രശംസിക്കുന്നുണ്ട്.
ട്വീറ്റ് കാണൂ


Click it and Unblock the Notifications