For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയ്ക്ക് വേണ്ടി വിഘ്‌നേഷ് അത് ചെയ്തു! പ്രണയാതുരനായ കാമുകന്‍ അല്ല സംവിധായകന്‍! കാണൂ!

  |

  തമിഴകത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍സിന്റെ പുതിയ ചിത്രമായ കൊലമാവ് കോകില റിലീസിന് തയ്യാറെടുക്കുകയാണ്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയായിരുന്നു ഇത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തില്‍ യോഗി ബാബുവും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനങ്ങളുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കരിയറില്‍ വ്യത്യസ്തമാര്‍ന്ന സിനിമയുമായി മുന്നേറുകയാണ് ഈ താരം.

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി ഹിമ ശങ്കര്‍ ബിഗ് ബോസിലേക്ക്? പിഴവുകളെല്ലാം തിരുത്തിയുള്ള രണ്ടാം വരവോ

  അറത്തിന് ശേഷമുള്ള മറ്റൊരു സൂപ്പര്‍ ഹിറ്റായി കൊലമാവ് കോകില മാറിയേക്കുമെന്നുള്ള കാര്യത്തില്‍ സംശയിക്കേണ്ട കാര്യമില്ല. ഗ്രാമീണ പെണ്‍കൊടിയായാണ് നയന്‍സ് ചിത്രത്തില്‍ എത്തുന്നത്. സാമ്പത്തിക പരാധീനതകള്‍ കാരണം മയക്കുമരുന്ന് വില്‍പ്പനയിലേക്ക് തിരിയേണ്ടി വരുന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടിയായാണ് താരമെത്തുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കൊലമാവ് കോകിലയുമായി നയന്‍സ് എത്തുന്നു

  കൊലമാവ് കോകിലയുമായി നയന്‍സ് എത്തുന്നു

  സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയാണ് നയന്‍താര സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം തുടക്കത്തില്‍ തന്നെ ഈ താരത്തിന് ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്നും ഇടവേളയെടുത്ത് തമിഴില്‍ പോയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തമിഴകത്തിന്റെ സ്വന്തം താരമായി മാറുകയായിരുന്നു താരം. പുതിയ സിനിമയായ കൊലമാവ് കോകിലയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍.

  വ്യത്യസ്തമാര്‍ന്ന കഥാപാത്രം

  വ്യത്യസ്തമാര്‍ന്ന കഥാപാത്രം

  അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. താരത്തിന്റെ സിനിമകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം കൃത്യമായി വ്യക്തമാവുന്നതുമാണ്. സാമൂഹ്യ പ്രസക്തിയുള്ള സിനിമകളില്‍ താരം വളരെ പെട്ടെന്ന് ആകൃഷ്ടയാവാറുണ്ട്. ഗ്ലാമറസ് വേഷങ്ങള്‍ മാത്രമല്ല എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് ഈ അഭിനേത്രി നേരത്തെ തന്നെ തെളിയിച്ചിരുന്നു. സിനിമാജീവിതത്തിലെ തന്നെ സുപ്രധാനമായ വേഷങ്ങളിലൊന്നായി മാറിയേക്കാവുന്ന തരത്തിലുള്ള കഥാപാത്രത്തെയാണ് താരം കൊലമാവ് കോകിലയില്‍ അവതരിപ്പിക്കുന്നത്.

  പ്രമോഷന്‍ വര്‍ക്കുകള്‍ തകൃതി

  പ്രമോഷന്‍ വര്‍ക്കുകള്‍ തകൃതി

  ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ തകൃതിയായി നടക്കുകയാണ്. ആഗസ്റ്റ് പത്തിന് വിശ്വരൂപം രണ്ടിനോടൊപ്പം ഈ ചിത്രവും തിയേറ്ററുകളിലേക്കെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. താരത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ ശിവകാര്‍ത്തികേയന്‍ ഈ ചിത്രത്തിനായി ഗാനം രചിച്ചിട്ടുണ്ട്. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഇതിനോടകം തന്നെ ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  രവി വര്‍മ്മന്‍ ആവശ്യപ്പെട്ടത് പ്രകാരം

  രവി വര്‍മ്മന്‍ ആവശ്യപ്പെട്ടത് പ്രകാരം

  ഇന്ത്യയിലെ തന്നെ മുന്‍നിര സിനിമാട്ടോഗ്രാഫര്‍മാരിലൊരാളായ രവി വര്‍മ്മന്റെ ക്ഷണപ്രകാരം ചിത്രത്തിനായി പ്രമോ ഗാനമൊരുക്കിയതിന്റെ ത്രില്ലിലാണ് വിഘ്‌നേഷ് ശിവന്‍. സിനിമയ്ക്കായി വ്യത്യസ്ത തരത്തിലുള്ള പ്രമോഷനാണ് അധികൃതര്‍ നടത്തുന്നത്. പൊതുവെ പ്രമോഷനല്‍ പരിപാടികളില്‍ പങ്കെടുക്കാറില്ലെങ്കിലും ഈ ചിത്രത്തിനൊപ്പം നയന്‍സും എത്തിയിരുന്നു. ആരാധകരാവട്ടെ ഇക്കാര്യത്തില്‍ ഏറെ സന്തോഷിച്ചിരുന്നു.

  നയന്‍സിനൊപ്പം വീണ്ടും

  നയന്‍സിനൊപ്പം വീണ്ടും

  നയന്‍താരയും വിഘ്‌നേഷും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. വിശേഷ ദിനങ്ങളില്‍ ഇരുവരും പരസ്പരം ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയയെ ഞെട്ടിക്കാറുണ്ട്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുള്ളത്. ഇവര്‍ തമ്മില്‍ വിവാഹിതരായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെയും പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ ഇരുവരും കൃത്യമായ മറുപടി നല്‍കാറില്ല.

  സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ചു

  ട്വിറ്ററിലൂടെയാണ് വിഘ്‌നേഷ് ശിവന്‍ തന്റെ സന്തോഷം പങ്കുവെച്ചത്. പ്രണയിതാക്കളുടെ പുതിയ ചിത്രം കാണൂ.

  English summary
  Nayanthara and Vignesh Shivan on Kolamaavu Kokila sets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X