»   » എല്ലാം കിംവദന്തിയല്ല, ചിലതൊക്കെ സത്യമാണ്; വിഘ്‌നേശും നയന്‍താരയും അമ്പലത്തില്‍!!

എല്ലാം കിംവദന്തിയല്ല, ചിലതൊക്കെ സത്യമാണ്; വിഘ്‌നേശും നയന്‍താരയും അമ്പലത്തില്‍!!

Posted By:
Subscribe to Filmibeat Malayalam

ചിമ്പു, പ്രഭു എന്നിവര്‍ക്ക് ശേഷം ഇപ്പോള്‍ നയന്‍താരയ്‌ക്കൊപ്പം പറഞ്ഞു കേള്‍ക്കുന്ന പേരാണ് വിഘ്‌നേശ് ശിവന്‍. യുവ സംവിധായകനുമായി നയന്‍താര പ്രണയത്തിലാണെന്നും മറ്റും ഏറെ നാളായി വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നു.

ലോക സിനിമകളോട് മത്സരിച്ച് ബാഹുബലിയ്ക്ക് പുതിയ നേട്ടം! പുറത്ത് വന്ന പട്ടികയില്‍ ബാഹുബലിയുമുണ്ട്!!

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിയ്ക്കുന്ന ഫോട്ടോകളാണ് ഇതിന് ആധാരം. നയന്‍താര എവിടെ പോയാലും ഇപ്പോള്‍ വിഘ്‌നേശും കൂടെയുണ്ടാവാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ ഫോട്ടോ വൈറലാകുന്നു.

ക്ഷേത്രത്തില്‍

ക്ഷേത്രത്തില്‍ നിന്ന് നയന്‍താരയ്‌ക്കൊപ്പം ഒരു ആരാധകന്‍ പകര്‍ത്തിയ സെല്‍ഫിയാണ് ഇപ്പോള്‍ വൈറലാകുന്നത്. നയന്‍താരയ്ക്ക് പിന്നില്‍ ചുവന്ന കളര്‍ ടി ഷര്‍ട്ട് ധരിച്ച് തിരിയുന്നത് വിഘ്‌നേശാണ്.

ക്രിസ്മസ് ആഘോഷം

ഈ വര്‍ഷത്തെ ക്രിസ്മസ് നയന്‍താര ആഘോഷിച്ചതും വിഘ്‌നേശ് ശിവനൊപ്പമാണ്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പചരിച്ചിരുന്നു. ക്രിസ്മസ് മാത്രമല്ല, ഓണവും വിഷുവും പൊങ്കലും ദീപാവലിയുമൊക്കെ ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചത്.

എവിടെ പോയാലും

അതുപോലെ നയന്‍താര പോകുന്നിടത്തെല്ലാം വിഘ്‌നേശിനെയും കാണാറുണ്ട്. അത് പുരസ്‌കാര വേദിയായാലും ക്ഷേത്രങ്ങളായാലും ചര്‍ച്ച് ആയാലും വിദേശ രാജ്യങ്ങളായാലും.. ഈ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകര്‍ക്ക് ലഭിയ്ക്കുന്നത്.

പ്രണയം മൊട്ടിട്ടത്

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഈ പ്രണയ കഥ പുറത്ത് വന്നത്. വിഘ്‌നേശ് സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായിരുന്നു നയന്‍. പ്രണയ ഗോസിപ്പുകള്‍ ആദ്യം നിരസിച്ചുവെങ്കിലും പിന്നീട്, അത് ശരിവയ്ക്കും വിധത്തിലുള്ള ചിത്രങ്ങളാണ് ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്നത്.

പിന്നെ പ്രചരിച്ച വാര്‍ത്തകള്‍

തന്നെക്കാള്‍ രണ്ട് വയസ്സ് പ്രായം കുറഞ്ഞ വിഘ്‌നേശുമായുള്ള നയന്‍താരയുടെ വിവാഹം ഉടന്‍ ഉണ്ടാവുമെന്നും, ഇരുവരും ഒന്നിച്ചാണ് താമസം എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പിന്നീട് ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ടു ചെയ്തു. എന്നാലതിനോടൊന്നും രണ്ട് പേരും പ്രതികരിച്ചില്ല.

English summary
Vignesh Shivn and Nayanthara's temple visit

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam