നയൻസുമായുളള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി വിഘ്നേഷ്!! ബാക്കി ഈ ചിത്രം പറയും....
. അടുത്തിടെ അമേരിക്കയിൽ അവധി ആഘേഷിക്കായി എത്തിയ സമയത്തെ ചിത്രങ്ങളാണ് വിഘ്നേഷ് പങ്കുവെച്ചത്
തമിഴ് സിനിമ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇവരുടെ പ്രണയത്തെ കുറിച്ച് കോളിവുഡിൽ പാട്ടാണെങ്കിലും ഇവർ രണ്ടാളും തുറന്ന് സമ്മതിച്ചിട്ടില്ല. എങ്കിലും ഇവരുടെ യാത്രകളിൽ നിന്നും ചിത്രങ്ങളിൽ നിന്നും ഇത് പറയാതെ തന്നെ മനസിലാക്കാൻ സാധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വിഘ്നേഷ് നയൻതാരയുമായിട്ടുളള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ സ്നേഹത്തിൽ ഒരുപാട് സൗഹൃദമുണ്ട് ഈ സൗഹൃദത്തിൽ അതിലധികം സ്നേഹവും എന്ന് ചിത്രത്തിനോടൊപ്പ വിഘ്നേഷ് കുറിച്ചു. ഇപ്പോൾ മാത്രമല്ല പല അവസരങ്ങളിലും വിഘ്നേഷ് നയൻസുമായിട്ടുള്ള ചിത്രം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ അമേരിക്കയിൽ അവധി ആഘേഷിക്കായി എത്തിയ സമയത്തെ ചിത്രങ്ങളാണ് വിഘ്നേഷ് പങ്കുവെച്ചത്. ഉടൻ ഇരുവരുടേയും വിവാഹമുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
ചിത്രങ്ങളിലൂടെ മാത്രമല്ല നേരിട്ടും നയൻസിനെ പുകഴ്ത്തി വിഘ്നേഷ് പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ സിനിമ റിലീസിങ്ങിനും അതുപോലെ പിറന്നാളിനുമെല്ലാം ആരാധകർ സാക്ഷിയാക്കി സോഷ്യൽ മീഡിയയിലൂടെ തന്റെ സ്നേഹം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ നിങ്ങൾ പ്രണയത്തിലാണോ എന്ന ചോദ്യത്തിനു മാത്രം താരങ്ങളുടെ പക്കൽ നിന്ന് മറുപടി ലഭിക്കാറില്ല


Click it and Unblock the Notifications