»   » ദയവു ചെയ്ത് സൂര്യയുടെ ആ ക്ലിപ്‌സുകള്‍ ലീക്കാക്കരുത് എന്ന് സംവിധായകന്‍ അപേക്ഷിക്കുന്നു!

ദയവു ചെയ്ത് സൂര്യയുടെ ആ ക്ലിപ്‌സുകള്‍ ലീക്കാക്കരുത് എന്ന് സംവിധായകന്‍ അപേക്ഷിക്കുന്നു!

By: Rohini
Subscribe to Filmibeat Malayalam

ഒരുപാട് പേരുടെ കഠിന പ്രയത്‌നമാണ് ഒരു സിനിമ. ഓരോ ഘട്ടത്തിലും കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്നത് പോലെ... എന്നാല്‍ പൈറസി എന്ന ഭീകരന്‍ പലപ്പോഴും അണിയറപ്രവര്‍ത്തകരെ കുഴപ്പത്തിലാക്കാറുണ്ട്. റിലീസിന് മുന്നേ ട്രെയിലറും പോസ്റ്ററും സിനിമയുമെല്ലാം ലീക്കാകുന്നു.

കുടിച്ച് ലക്ക് കെട്ടതൊന്നുമല്ല, ഉര്‍വശി സ്വന്തം വീട്ടിലേക്കുള്ള വഴി മറന്നു, അന്തംവിട്ട് ഡ്രൈവര്‍!

ആ പണി ഏറ്റവുമൊടുവില്‍ കിട്ടിയിരിയ്ക്കുന്നത് സൂര്യയുടെ താനാ സേര്‍ത കൂട്ടം എന്ന ചിത്രത്തിനാണ്. സിനിമയിലെ ഒരു ഗാനം അണിയറപ്രവര്‍ത്തകരുടെ അനുവാദം കൂടാതെ റിലീസ് ചെയ്തു. ഇന്റര്‍നെറ്റില്‍ ചില ക്ലിപ്പുകള്‍ വൈറലാകുകയും ചെയ്തു.

thana-serdhakoottam

ദയവു ചെയ്ത് അത്തരം ക്ലിപ്‌സുകള്‍ പ്രചരിപ്പിക്കരുത് എന്ന് സംവിധായകന്‍ വിഘ്‌നേശ് ശിവ അപേക്ഷിക്കുന്നു. ട്വിറ്ററിലൂടെയാണ് ലീക്കായ ക്ലിപ്‌സുകളെ കുറിച്ച് സംവിധായകന്‍ പ്രതികരിച്ചത്. അത്രയേറെ പ്രതീക്ഷയോടെ ഒരുക്കുന്ന ചിത്രത്തിന്റെ ചില ക്ലിപ്‌സുകള്‍ ലീക്കായതില്‍ അണിറപ്രവര്‍ത്തകര്‍ നിരാശയിലാണത്രെ.

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത്. നന്ദ, കാര്‍ത്തിക്, സെന്തില്‍, ശരണ്യ പൊന്‍വണ്ണന്‍, രമ്യ കൃഷ്ണന്‍, ആര്‍ജെ ബാലാജി, തമ്പി രാമയ്യ, സത്യന്‍, കോവൈ സരള, സുരേഷ് ചന്ദ്ര മേനോന്‍ തുടങ്ങിയൊരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

English summary
Vignesh Shivn requests fans to not watch leaked clips of Suriya’s Thaanaa Serndha Kootam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam