നയൻതാരയ്ക്ക് ഇങ്ങനെയൊരു മുഖം കൂടിയുണ്ട് !! വിഘ്നേഷിനോട് മാപ്പ് പറഞ്ഞ് നടൻ സിദ്ധാർഥ്

മീടൂ ക്യാംപെയ്നിൽ തമിഴ് സിനിമലേകത്ത് വൻ ചലനമായിരുന്നു സൃഷ്ടിച്ചത്. മീടൂ വിവാദങ്ങൾ തണുത്തപ്പോൾ അടുത്ത വിവാദം തലപൊക്കിയിരിക്കുകയാണ്. നടൻ രാധാ രവിയുടെ സ്ത്രീ വിരുദ്ധ പരാമർശം വൻ ചർച്ചയായിരിക്കുകയാണ്. നയൻതാരയെ പെതുവേദിയിൽ അധിക്ഷേപിച്ച രാധാ രവിയ്ക്കെതിരെ സംവിധായകൻ വിഘ്നേഷ് ശിവൻ രംഗത്തെത്തിയിരുന്നു. വിഘ്നേഷിന്റെ പെട്ടെന്നുളള ഇടപെടലിനെതിരെ നടൻ സിദ്ധാർഥ് രംഗത്തെത്തിരുന്നു.വേണ്ടപ്പെട്ടവരെ മാത്രം ബാധിക്കുന്ന അവസരങ്ങളിൽ മാത്രം പ്രതികരിക്കുന്നത് ഭീരുത്വവും കാപട്യവുമാണെന്ന് സുദ്ധാർഥ് പറഞ്ഞു. ഇതിനെതിരെ മറുപടിയുമായി വിഘ്നേഷ് രംഗത്തെത്തിയിരിക്കുകയാണ്.

sidharth sivan

സിദ്ധാർഥിനോടുളള എല്ലാ ബഹുമാനവും മുൻനിർത്തി കൊണ്ടാണ് താൻ ഈ മറപടി നൽകുന്നതെന്ന് ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു സംവിധായകന്റെ മറുപടി. സമൂഹമാധ്യമങ്ങളിൽ മൗനം പാലിച്ചത് മീടുവിന് എതിരാണെന്ന് ഒരിക്കലും വ്യാഖ്യാനിക്കരുത്. സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് നയൻതാര. ഇത് സ്വന്തം തൊഴിലിടത്തും പ്രാവർത്തികമാക്കാൻ വേണ്ടി ഇവർ പ്രവർത്തിക്കുന്നുമുണ്ട്. ഇതിന്റെ വ്യാപ്തി ഒരു ട്വിറ്റർ പോസ്റ്റിനെക്കാൾ വലുതാണെന്ന് വിഘ്നേഷ് കുറിച്ചു. ഒരുപാട് സ്ത്രീകൾക്ക് മാനസികമായും സാമ്പത്തികമായും പിന്തുണയുമായി ഇവർ കൂടെ തന്നെയുണ്ട്. അതിൽ മീടൂ വിന് ഇരയായവരുമുണ്ട്. ജീവിതത്തിൽ ഇത്രയധികം കാര്യങ്ങൾ ചെയ്തിട്ടും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഇതൊക്കെ പുറം ലോകത്തെ അറിയിക്കാതിരുന്നതിൽ അവർക്ക് അവരുടേതായ കാരണങ്ങളുണ്ടെന്നും വിഘ്നേഷ് ട്വീറ്റ് ചെയ്തു.

കാര്യങ്ങളുടെ സത്യവസ്ഥ അറിഞ്ഞതോടെ സിദ്ധാർഥ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്., താൻ പറയാൻ ഉദ്യേശിച്ച കാര്യം ട്വിറ്ററിലൂടെ വേണ്ടവിധം പറയാൻ സാധിച്ചിരുന്നില്ല.സ്ത്രീകളോടും അക്രമത്തെ അതിജീവിച്ചവരോടുമുള്ള ബഹുമാനാര്‍ഥം ആ ട്വീറ്റ് പിൻവലിക്കുന്നെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X