സാരിയിൽ സുന്ദരിയായി നയൻസ്!! വിഘ്നേഷിനോടൊപ്പമുളള താരത്തിന്റെ ഡേറ്റിങ് ചിത്രം
കോളിവുഡ് ആഘോഷമാക്കിയ പ്രണയമായിരുന്നു ലോഡി സൂപ്പർസ്റ്റാർ നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവയുടേയും. ഇവരുടെ പ്രണയ മൂഹുർത്തങ്ങളുടേയും യാത്രകളുടേയും ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. ചെറിയ ചെറിയ ആഘോഷങ്ങൾ പോലും വിഘ്നോഷും നയൻസും ഒരുമിച്ചാണ് ആഘോഷിക്കാറുളളത്.

വിഘ്നേഷിന്റെ സർപ്രൈസുകൾക്ക് മുന്നിൽ വണ്ടറടിച്ചു നിൽക്കുന്ന നയൻസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. സർപ്രൈസുകളുടെ പിന്നിലെ സൂത്രധാരൻ വിഘ്നേഷാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രിയപ്പെട്ട സംവിധായകൻ ലേഡി സൂപ്പർസ്റ്റാറിന് നൽകിയ സർപ്രൈസ്സാണ്.
വനിത ദിനത്തിലായിരുന്നു നയൻസിന് വിഘേനേഷ് സർപ്രൈസ് ഡിന്നർ ഒരുക്കിയത്. ഇവരുടെ ഡിന്നർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും കോളിവുഡ് കോളങ്ങളിലും വൈറലാണ്. വിഘ്നേഷ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ഞാൻ എന്റെ പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ഡിന്നർ ഡേറ്റ് എന്ന ക്യാപ്ഷനോട് കൂടിയാണ് വിഘ്നേഷ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications