നയന്‍താരയുമായുള്ള പ്രണയത്തിന് 5! നീ ഒപ്പമുള്ളപ്പോള്‍ എല്ലാ ദിനവും വാലന്‍റൈന്‍സ് ഡേ! പോസ്റ്റ് വൈറല്‍!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് നയന്‍താര. മലയാളത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു താരം. ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും നയന്‍താര സജീവമായിരുന്നു. സിനിമ സ്വീകരിക്കുന്നതിനെക്കുറിച്ചും പ്രമോഷനില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുമൊക്ക താരം കൃത്യമായി വ്യക്തമാക്കിയിരുന്നു. സംവിധായകനായ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാണ് നയന്‍താര. ഇരുവരും ഒരുമിച്ച് പൊതുവേദികളിലും മറ്റും എത്തിയതോടെയാണ് പ്രണയം സ്ഥിരീകരിച്ചത്.

നയന്‍താരയെക്കുറിച്ച് വാചാലനാവാറുണ്ട് വിഘ്‌നേഷ്. വാലന്റൈന്‍സ് ദിനത്തില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രവുമായി സംവിധായകനെത്തിയിരുന്നു. ഇതിനകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്‍രെ മനോഹര പ്രണയകഥയ്ക്ക് ഇന്ന് 5 വയസ്സായി, നിന്റെ സ്‌നേഹവും അടുപ്പവും ഒപ്പമുള്ളപ്പോള്‍ എനിക്കെന്നും വാലന്റൈന്‍സ് ദിനമാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇവരുടെ പ്രണയം തുടങ്ങി 5 വര്‍ഷമായോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

Nayanthara

സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയാണ് നയന്‍താര. അച്ഛന്‍, അമ്മ , സഹോദരന്‍ ഇതൊക്കെയാണ് അവരുടെ ലോകം. വീട്ടില്‍ മറ്റൊരു നയന്‍താരയാണ്. പ്രണയങ്ങളെക്കുറിച്ച് പറഞ്ഞ് അവരെ ഇപ്പോഴും പലരും ശല്യം ചെയ്യാറുണ്ട്. അതൊന്നും അവര്‍ കാര്യമാക്കാറില്ല. എല്ലാത്തിനേയും അവഗണിച്ച് മുന്നേറാന്‍ അവര്‍ പഠിച്ച് കഴിഞ്ഞു. അത് കാണുമ്പോള്‍ ബഹുമാനമാണ് തോന്നാറുള്ളതെന്നും മുന്‍പ് വിഘ്‌നേഷ് നയന്‍സിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാണ് നിങ്ങളുടെ വിവാഹമെന്ന് ആരാധകര്‍ നിരവധി തവണ വിഘ്‌നേഷിനോട് ചോദിച്ചിരുന്നു. ഒരിക്കല്‍ അത് നടക്കുമെന്നും അപ്പോള്‍ അറിയിക്കാമെന്നുമായിരുന്നു സംവിധായകന്‍റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X