കുഞ്ഞിനെ തോളിലേറ്റി നയന്‍; മാതൃദിനത്തില്‍ ഉയിരിനും ഉലഗിനുമൊപ്പമുള്ള വീഡിയോ പങ്കുവെച്ച് വിഗ്നേഷ്
മലയാള സിനിമാ ലോകത്തിലൂടെ കടന്നു വന്ന നടിയാണെങ്കിലും നയന്‍താര തന്റെ കരിയര്‍ സെറ്റ് ചെയ്തത് തമിഴിലും തെലുഗുവിലുമൊക്കെയാണ്. തമിഴില്‍ ഗ്ലാമറസ് റോളുകളിലും കാരക്ടര്‍ റോളുകളിലുമൊക്കെ തിളങ്ങിയ നടി ഒരു കാലത്ത് മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയുമായിരുന്നു.
എന്നാല്‍ സംവിധായകന്‍ വിഗ്നേഷ് ശിവനുമായി 2022ലാണ് നയന്‍ താര വിവാഹിതയാകുന്നത്. വിവാഹ ശേഷം വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടകുഞ്ഞുങ്ങളെ തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. വിക്കിയും നയന്‍ താരയും വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് രണ്ട് മക്കളെയും ജീവിതത്തിലേക്ക് കൂട്ടിയത്.

മക്കളുടെ പേര് ഉയിരെന്നും ഉലഗെന്നുമാണ്. നയന്‍ താരയുടെയും വിഗ്നേഷ് ശിവന്റെയും ഉയിരും ഉലകവും തന്നെയാണ് രണ്ട് മക്കളും. ഇവര്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ രണ്ട് പേരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇന്ന് ഇപ്പോഴിതാ ലോക മാതൃദിനത്തില്‍ നയന്‍താരയും കുഞ്ഞുങ്ങളും ഒരുമിച്ചുള്ള വീഡിയോ ആണ് വിഗ്നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ചിത്രത്തില്‍ മക്കളോടൊപ്പം ഓടുകയും അവരെ കൊഞ്ചിക്കുകയും എടുത്ത് തോളിലേറ്റുകയും ഒക്കെ ചെയ്യുന്ന നയന്‍താരയെയാണ് കാണാന്‍ സാധിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറല്‍ ആയി കഴിഞ്ഞിട്ടുണ്ട്. അമ്മയെന്ന നിലയില്‍ 10ല്‍ 99 ഉം നിനക്ക് തരും. ഹാപ്പി മദേഴ്‌സ് ഡേ. ഞാന്‍ വീണ്ടും ഉറക്കെ ആവര്‍ത്തിക്കുന്നു, എന്റെ ഉയിര്‍ ഉലഗത്തിന് നീ തന്നെയാണ് ബെസ്റ്റ് എന്നും നയന്‍ താര കുറിക്കുന്നു.
വീഡിയോയ്ക്ക് കീഴെ നടിയുടെ അമ്മയെന്ന നലിയിലുള്ള പരിചരണങ്ങളെ പുകഴ്ത്തി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എന്തൊക്കെ പറഞ്ഞാലു അവള്‍ ഒരു അമ്മയാണ്. ആര് എന്ത് പറഞ്ഞാലും ആ കുഞ്ഞുങ്ങള്‍ക്കും നയന്‍ തന്നെയാണ് അമ്മ എന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.
നയന്‍താര വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വിവാഹിതരായി ഇത്ര പെട്ടെന്ന് എങ്ങനെ സറോഗസി വഴി കുഞ്ഞിനെ സ്വീകരിക്കാന്‍ കഴിഞ്ഞു? ഇവര്‍ക്ക് പ്രസവിക്കാന്‍ കഴിയാത്തതുകൊണ്ടാണോ? പ്രസവിക്കാതെ എന്ത് അമ്മയാണ് തുടങ്ങിയ രീതിയിലായിരുന്നു നയന്‍താരയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍.

എന്നാല്‍ നയന്‍താര മക്കളെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ ആരും നെഗറ്റീവ് കമന്റുമായി വരുന്നില്ലെന്നത് തന്നെയാണ് പ്രധാനം. നയന്‍താരയെയും വിഗ്നേഷിനെയും മക്കളെയും പിന്തുണച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. നയന്‍ താരയും വിഗ്നേഷ് ശിവനും വിവാഹത്തിന് മുമ്പ് തന്നെ ലിവിംഗ് റിലേഷനിലായിരുന്നു. ഇരുവരും നേരത്തെ തന്നെ കുഞ്ഞിനായുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
സറോഗസി കുഞ്ഞിനെ സ്വീകരിക്കാന്‍ വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമെങ്കിലും ആയിട്ടുണ്ടാവണമെന്നും കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് ഉറപ്പ് വേണമെന്നും തരത്തിലുള്ള നിയമ വശങ്ങള്‍ ഈ സമയത്ത് ചര്‍ച്ചയായിരുന്നു. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചു കൊണ്ട് തന്നെയാണ് തങ്ങള്‍ സറോഗസി വഴി കുഞ്ഞിനെ സ്വീകരിച്ചതെന്നാണ് ഇതിന് മറുപടിയായി നയന്‍താരയും വിഗ്നേഷ് ശിവനും പറഞ്ഞത്.


Click it and Unblock the Notifications