എല്ലാം ആഭ്യൂഹങ്ങള്‍ മാത്രം

By Aswathi

തമിഴ് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയ 'കത്തി'യ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് വിജയ് ആരാധകര്‍ അടുത്ത ചിത്രം കാത്തിരിക്കുന്നത്. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന വാര്‍ത്ത ആരാധകരെ ഹരം കൊള്ളിച്ചിരിക്കുകയാണ്. വീണ്ടുമൊരു അഴകിയ തമിഴ് മകനെയും കത്തിയും കാണാനുള്ള ആവേശത്തോടെ.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

അതിനിടയില്‍ ചിത്രത്തിന് പേരു തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. മാരീശന്‍, ഗരുഡ, പൊര്‍വാല്‍ എന്നീ പേരുകളാണ് ചിത്രത്തിന് നിര്‍ദ്ദേശിച്ചതായി കേട്ടിരുന്നത്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ പേരുകളിലൊന്നങ്ങ് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ലെന്ന് സംവിധായകന്‍ ചിമ്പുദേവന്‍ പറഞ്ഞു. 'വിജയ് 58' എന്ന് തന്നെയാണ് ഇതുവരെ നല്‍കിയിരിക്കുന്ന താത്കാലിക നാമം. ബാക്കിയെല്ലാം അഭ്യൂങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Vijay

അല്ലെങ്കിലും ഇപ്പോള്‍ തമിഴ് സിനിമകളുടെ ട്രെന്റ് അതാണല്ലോ. ചിത്രത്തിന്റെ അറുപത് ശതമാനം ചിത്രീകരണവും പൂര്‍ത്തിയായതിന് ശേഷം മാത്രമേ പേര് പ്രഖ്യാപിക്കുന്നുള്ളൂ. വിജയ് യുടെ കത്തി പ്രഖ്യാപിച്ചതും അജിത്തിന്റെ യെന്നൈ അറിന്താല്‍ പ്രഖ്യാപിച്ചതുമൊക്കെ അങ്ങനെ തന്നെ.

വിജയുയെ 58 ആമത്തെ ചിത്രമെന്ന വിശേഷണത്തോടെ വരുന്ന ഈ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. 25 ഏക്കര്‍ വിസ്തീര്‍ണമുള്ള സെറ്റാണ് ചെന്നൈയില്‍ ആദിത്യറാം സ്റ്റുഡിയോയില്‍ ഒരുക്കിയിരിക്കുന്നത്. ശ്രുതി ഹസനും ഹന്‍സികയും നായികമാരായി എത്തുന്ന ചിത്രത്തില്‍ ശ്രീദേവി വിജയ് യുടെ അമ്മയായെത്തുന്നു. തെലുങ്ക് നടന്‍ സുദീപാണ് മറ്റൊരു താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X