മൂണ്‍ട്രുമുഖം ഇനി വിജയ്ക്ക് സ്വന്തം
രജനികാന്തിന്റെ പഴയ മെഗാഹിറ്റ് ചിത്രമായ മൂണ്‍ട്രുമുഖം എന്ന പേര് വിജയ് 59ന് നല്‍കി. രാജാറാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് മൂണ്‍ട്രു മുഖം എന്ന പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് നിശ്ചയിച്ചിരുന്നില്ല. വിജയ് 59 എന്നായിരുന്നു താല്‍കാലികമായി ചിത്രത്തിന് നല്‍കിയ പേര്.
മൂണ്‍ട്രുമുഖം എന്ന പേരില്‍ മാത്രമേ രജനിയുടെ പഴയ സിനിമയുമായി സാമ്യം ഉള്ളു. ചിത്രം തികച്ചും രജനിയുടെ മൂണ്‍ട്രുമുഖം എന്ന ചിത്രത്തില്‍ നിന്നും വ്യത്യസ്തമാണ്. വിജയിയുടെ കടുത്ത ആരാധകനാണ് സംവിധായകന്‍ അറ്റ്‌ലി. അദ്ദേഹത്തിന്റെ ആദ്യ സിനിമയില്‍ തന്നെ വിജയിയെ നായകനാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് പൂവണിയാത്ത മോഹമാണ് മൂണ്‍ട്രുമുഖത്തിലൂടെ അറ്റ്‌ലി സാധിച്ചെടുക്കുന്നത്.

കെലെപുലി എസ് താണു നിര്‍മ്മിക്കുന്ന ചിത്രത്തിന് 100 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 140 ദിവസത്തെ ചിത്രീകരണത്തിലൂടെയാണ് മൂണ്‍ട്രുമുഖം പൂര്‍ത്തിയാകുന്നത്. തനുവിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മൂണ്‍ട്രുമുഖത്തിന്റെ ആദ്യ ചിത്രീകരണം ചൈനയിലാണ്. ഗാനരംഗങ്ങളും മറ്റ് പ്രധാനപ്പെട്ട സീനുകളുമാണ് ചൈനയില്‍ ചിത്രീകരിക്കുന്നത്.
സമാന്തയും എമി ജാക്‌സണുമാണ് നായികമാരായി എത്തുന്ന ചിത്രത്തില്‍ രാധിക,പ്രഭു,മഹേന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജീവി പ്രകാശാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ആലപിക്കുന്നത് വിജയിയാണ്.


Click it and Unblock the Notifications