»   » കാത്തിരിപ്പിനൊരുവില്‍ വിജയ് 59ന് പേരിട്ടു

കാത്തിരിപ്പിനൊരുവില്‍ വിജയ് 59ന് പേരിട്ടു

Posted By:
Subscribe to Filmibeat Malayalam

ചിമ്പു ദേവന്‍ സംവിധാനം ചെയ്ത പുലിയ്ക്ക് ശേഷം വിജയ് 59ാംമത്തെ ചിത്രത്തിലേക്ക് കടക്കുകയാണ്. അറ്റലി കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് യുടെ പുലിയ്ക്ക് മുമ്പേ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചിരുന്നു. എമി ജാക്‌സണും സമാന്തയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കെലെപുലി എസ് താണു നിര്‍മ്മിക്കുന്ന വിജയ് 59 ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.

വിജയ്59 എന്നാണ് ചിത്രത്തിന് താല്കാലികമായി പേര് നല്‍കിയത്. ചിത്രത്തിന് നേരത്തെ പല പേരുകളും നിര്‍ദ്ദേശിച്ചിരുന്നു. രജനികാന്തിന്റെ പഴയ മെഗാ ഹിറ്റായ മൂണ്‍ട്രുമുഖം എന്ന പേരാണ് വിജയ് 59ന് നല്‍കുന്നതെന്നും പറഞ്ഞിരുന്നു. മൂണ്‍ട്രൂ മുഖം എന്ന പേരില്‍ മാത്രമേ രജനിയുടെ പഴയ സിനിമയുമായി സാമ്യമുള്ളു. ചിത്രം തികച്ചും വ്യത്യസ്തമാണെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

vijay

എന്നാല്‍ ഇപ്പോള്‍ അറിയുന്നത് വിജയ് 59ന് തെറി, താറു മാറു എന്നീ രണ്ട് പേരുകളില്‍ ഒന്നായിരിക്കുമെന്നും പറയുന്നു. ചിത്രത്തിന്റെ പേരിനെ കുറിച്ചുളള പ്രഖ്യാപനം അടുത്ത ദിവസം തന്നെ ഉണ്ടാകും. വിജയ് യുടെ ഒരു കടുത്ത ആരാധകനാണ് അറ്റ്‌ലീ. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തില്‍ വിജയ് യെ നായകനാക്കാന്‍ ആഗ്രഹിച്ചിരുന്നതായി പറുന്നു. എന്നാല്‍ അന്ന് നടക്കാതെ പോയ ആഗ്രഹമാണ് വിജയ് 59ലൂടെ സാധ്യമാകുന്നതെന്നും സംവിധായകന്‍ അറ്റ്‌ലി പറയുന്നു.

തനുവിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചൈനയില്‍ ആദ്യ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 140 ദിവസത്തെ ചിത്രീകരണത്തിലൂടെ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. കൂടാതെ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പാടുന്നത് വിജയ് യാണത്രേ.

English summary
Ilayathalapathy vijay 59 to be named Theri or Tharu Maaru.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam