»   » വിജയ് ചിത്രത്തിന് ഇത് ആദ്യമായി, വിജയ് 60 കേരളത്തില്‍ എത്തിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്ക്

വിജയ് ചിത്രത്തിന് ഇത് ആദ്യമായി, വിജയ് 60 കേരളത്തില്‍ എത്തിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam

അറ്റ്‌ലി സംവിധാനം ചെയ്ത തെറിക്ക് ശേഷം വിജയ് തന്റെ 60ാംമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അന്തിമ ഘട്ടത്തിലാണ്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പേ കേരളത്തിന്റെ വിതരണവകാശം വിറ്റ് പോയതായി റിപ്പോര്‍ട്ടുകള്‍.

ഇഫാര്‍ ഇന്റര്‍നാഷ്ണലാണ് വിജയ് 60ന്റെ കേരളത്തിലെ വിതരണവകാശം വാങ്ങിയെടുത്തത്. 6.5 കോടി രൂപയ്ക്കാണ് ഇഫാര്‍ ചിത്രത്തിന്റെ വിതരണാവകാശത്തിന് നല്‍കിയത്. ഇത് ആദ്യമായാണ് വിജയം ചിത്രം ഇത്രയും തുക മുടക്കി കേരളത്തില്‍ എത്തിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം തെറിക്ക് ആറു കോടി രൂപ നല്‍കിയാണ് കേരളത്തില്‍ എത്തിച്ചത്.

vijay-60

അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 2004 ല്‍ പുറത്തിറങ്ങിയ വിജയ് യുടെ ഗില്ലി എന്ന ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് ഭരതനായിരുന്നു.

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയ് യുടെ നായിക വേഷം അവതരിപ്പിക്കുന്നത്. ഇത് ആദ്യമായാണ് കീര്‍ത്തി സുരേഷ് വിജയ് യുടെ നായികയായി എത്തുന്നത്. ജഗപതി ബാബു, ഡാനിയല്‍ ബാലാജി, ശ്രീമാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Vijay 60 Kerala distribution rights bagged for a record amount.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam