»   » അറ്റ്‌ലീയുടെ പുതിയ ചിത്രം വിജയ് 61 ല്‍ വിജയ്‌യോടൊപ്പം ജ്യോതികയും ??

അറ്റ്‌ലീയുടെ പുതിയ ചിത്രം വിജയ് 61 ല്‍ വിജയ്‌യോടൊപ്പം ജ്യോതികയും ??

By: Nihara
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന വിജയ് 61 ലൂടെയാണ് തമിഴകത്തിന്റെ സ്വന്തം താരജോഡികളായ വിജയ് യും ജ്യോതികയും ഒന്നിക്കുന്നത്. സാമന്തയും കാജലും നായികമാരായി എത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജ്യോതികയാണ്.

സൂപ്പര്‍ഹിറ്റായ തെരിക്ക് ശേഷം വിജയ് അറ്റ്‌ലീ കൂട്ടുകെട്ട് ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രം പൂര്‍ണ്ണമായും അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് ജോഡികള്‍

ഖുഷി, തിരുമലൈ രണ്ട് ചിത്രങ്ങളിലാണ് വിജയ് ജ്യോതിക താരജോഡികള്‍ ഒരുമിച്ചഭിനഭിനയിച്ചത്. പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചുപറ്റിയ രണ്ടു ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ താരജോഡികള്‍ ഒരുമിച്ച് അഭിനയിക്കുന്നത്. വിജയ് 61 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് ജ്യോതിക എത്തുന്നത്.

ജ്യോതികയുടെ തിരിച്ചുവരവ്

ഹിറ്റ് നായികയായി സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് ജ്യോതിക സൂര്യയെ വിവാഹം ചെയ്തത്. പിന്നീട് കുടുംബ കാര്യങ്ങളുമായി തിരക്കിലായ ജ്യോതികയുടെ സിനിമാ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്കായ 36 വയതിനിലൂടെയാണ് ജ്യോതിക തിരിച്ചുവന്നത്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്നു

വിജയ് 61 ന്റെ ചിത്രീകരണം പൂര്‍ണ്ണമായും അമേരിക്കയിലാണെന്നാണ് അറ്റ്‌ലീ അറിയിച്ചിട്ടുള്ളത്.

ശക്തമായ കഥാപാത്രവുമായി ജ്യോതിക

കാജല്‍, സാമന്ത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. വിജയ് യുടെ നായികയായിട്ടല്ല ജ്യോതിക എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തവര്‍ഷം ആദ്യം ആരംഭിക്കും.

English summary
It's official! Ilayathalapathy Vijay and Jyotika are coming together once again for an upcoming yet-untitled film, which will be helmed by Atlee.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam