»   » വിജയ്‌യുടെ 62ാം ചിത്രത്തിന്റെ പ്രത്യേകതകള്‍??? ഇതിന് വേണ്ടിയല്ലേ ആരാധകര്‍ കാത്തിരുന്നത്???

വിജയ്‌യുടെ 62ാം ചിത്രത്തിന്റെ പ്രത്യേകതകള്‍??? ഇതിന് വേണ്ടിയല്ലേ ആരാധകര്‍ കാത്തിരുന്നത്???

Posted By: Karthi
Subscribe to Filmibeat Malayalam

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന മേസര്‍സിലിന് ശേഷം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ടാണ് വിജയ്‌യുടെ 62ാം ചിത്രത്തില്‍ സംഭവിക്കുന്നത്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏആര്‍ മുരുകദോസ് വിജയ് കൂട്ടുകെട്ട് ആവര്‍ത്തിക്കപ്പെടുകയാണ് വിജയ് 62 എന്ന ചിത്രത്തിലൂടെ. തുപ്പാക്കി, കത്തി എന്നീ രണ്ട് ബോക്‌സ് ഓഫീസ് ബ്ലോക്ക് ബസ്റ്ററുകളും നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. വീണ്ടും ഇതേ കൂട്ടുകെട്ട് ആവര്‍ത്തിക്കുമ്പോള്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണുള്ളത്.

vijay

ഏഴ് വര്‍ഷത്തിന് ശേഷം സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മാണത്തിലേക്ക് തിരിച്ച് വരുന്ന ചിത്രമാണ് വിജയ് 62. 2010ല്‍ പുറത്തിറങ്ങിയ ശങ്കര്‍ രജനികാന്ത് ടീമിന്റെ ബിഗ് ബജറ്റ് ചിത്രം എന്തിരന്‍ ആയിരുന്നു ഒടുവില്‍ സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മിച്ച ചിത്രം. വിജയ് എന്ന താരത്തിന്റെ താരമൂല്യത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയ സംവിധായകനാണ് ഏആര്‍ മുരുകദോസ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തെരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന മേര്‍സല്‍ പോസ്റ്റ് പ്രോഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ഒക്ടോബറില്‍ ദീപാവലി റിലീസായി ചിത്രം തിയറ്ററിലെത്തും. കരിയറില്‍ ആദ്യമായി വിജയ് മൂന്ന് വേഷത്തിലെത്തുന്നുവെന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. നിത്യ മേനോന്‍, സാമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ശ്രീ തെണ്ടല്‍ ഫിലിംസിന്റെ നൂറാമത് ചിത്രമാണ് മേര്‍സല്‍.

vijay

വിജയ് ചിത്രത്തിനൊപ്പം ദീപാവലി റിലീസായി എആര്‍ മുരുകദോസ് ചിത്രവും തിയറ്ററിലെത്തും. മഹേഷ് ബാബുവിനെ നായകനാക്കി മുരുകദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സ്‌പൈഡര്‍ തെലുങ്കിലും തമിഴിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു സയന്റിഫിക് ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനും വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്.

English summary
Vijay has committed for his next film director AR Murugadoss. Speculations about their teaming up have been doing the rounds for sometime now. Sun Pictures is returning back to production after seven long years by funding this high-profile project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam