സ്‌ക്രീനില്‍ പുകവലിച്ച് അഭിനയിക്കില്ലെന്ന് വിജയ്
പുകവലിരംഗങ്ങളില്‍ ഇനിമുതല്‍ അഭിനയിക്കില്ലെന്ന് തമിഴ്‌താരം വിജയ്. കേന്ദ്രആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് തന്റെ ചിത്രങ്ങളില്‍ ഇനിമുതല്‍ പുകവലിരംഗങ്ങള്‍ ഉണ്ടാകില്ലെന്ന് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുകവലിരംഗങ്ങളില്‍ അഭിനയിക്കില്ലെന്നത് തന്റെ ഉറച്ചതീരുമാനമാണെന്ന് വിജയ് അറിയിച്ചു. ഞായറാഴ്‌ച ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് വിജയോട് ദയവായി പുകവലി രംഗങ്ങളില്‍ അഭിനയിക്കരുതെന്ന് രാംദാസ് ആവശ്യപ്പെട്ടത്.
താരങ്ങള്‍ പുകവലിക്കുന്നരംഗങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ഇതില്‍ തെറ്റില്ലെന്ന് ആരാധകര്‍ക്ക് തോന്നുകയും പുകവലിയ്‌ക്കാന്‍ അവര്‍ക്ക് ഇത്തരം രംഗങ്ങള്‍ പ്രചോദനമാവുകയും ചെയ്യുമെന്നാണ് മന്ത്രി പറഞ്ഞത്.
കാര്യങ്ങള്‍ ഇത്തരത്തിലായാല്‍ പുകവലിയ്‌ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ക്കുമെതിരെ ആരോഗ്യമന്ത്രാലയം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അസ്ഥാനത്താകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. 2012ഓടെ തമിഴ്‌നാടിനെ പുകവലി വിരുദ്ധ സംസ്ഥാനമാക്കി മാറ്റുമെന്നും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നു.
മുന്‍പ് ബാബയെന്ന ചിത്രത്തില്‍ രജനീകാന്ത് പുകവലിയ്‌ക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോഴും അന്‍പുമണി ഇത്തരമൊരു അഭ്യര്‍ത്ഥന മുന്നോട്ടുവെച്ചിരുന്നു. അതില്‍പ്പിന്നെ പുറത്തുവന്ന ചിത്രങ്ങളായി ചന്ദ്രമുഖി, ശിവാജി എന്നിവയിലൊന്നും പുകവലിച്ചുകൊണ്ട് ഒരു രംഗത്തും പ്രത്യക്ഷപ്പെടാതിരിക്കാന്‍ രജനീകാന്ത് സൂക്ഷിച്ചിരുന്നു.


Click it and Unblock the Notifications