ട്വിറ്ററില്‍ വിജയ്-അജിത്ത് ആരാധകര്‍ തമ്മില്‍ വീണ്ടും പോര്! ദളപതിക്ക് ആദരാഞ്ജലികളുമായി ഹാഷ്ടാഗുകള്‍

By Midhun Raj

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള രണ്ട് സൂപ്പര്‍ താരങ്ങളാണ് ദളപതി വിജയും തല അജിത്തും. ഇവരുടെ സിനിമകള്‍ക്കെല്ലാം മികച്ച വരവേല്‍പ്പ് ആരാധകര്‍ നല്‍കാറുണ്ട്. സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസിന് മുന്‍പായെല്ലാം വലിയ രീതിയിലുളള ആഘോഷങ്ങളാണ് ആരാധകര്‍ സംഘടിപ്പിക്കാറുളളത്. കഴിഞ്ഞ ദിവസം വിജയ്-അജിത്ത് ഫാന്‍സ്‌ എന്ന് പറയപ്പെടുന്നവര്‍ ട്വിറ്ററില്‍ നടത്തിയ വാക് പോര് വിവാദമായിരിക്കുകയാണ്.

വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുളള ട്വീറ്റുകള്‍ അജിത്ത് ആരാധകര്‍ പ്രചരിപ്പിച്ചതോടെയാണ് ഇരുകൂട്ടരും തമ്മിലുളള പോര് രൂക്ഷമായത്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആര്‍ഐപി വിജയ്, ആര്‍ഐപി ആക്ടര്‍ വിജയ് എന്നീ ഹാഷ്ടാഗുകള്‍ ധാരാളമായി വന്നിരുന്നു. തുടര്‍ന്ന് പരിഭ്രാന്തരായ വിജയ് ആരാധകര്‍ നടന്റെ ടീമുമായി ബന്ധപ്പെടുകയും തുടര്‍ന്ന്‌ സൂപ്പര്‍ താരം സുഖമായി ഇരിക്കുന്നുവെന്ന് ടീം അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു.

vijay-ajith

അതേസമയം ഇത്തരം ഹാഷ്ടാഗുകള്‍ക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ തരംതാണ ഏര്‍പ്പാടായിപ്പോയെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്. മുന്‍പും വിജയ്-അജിത്ത് ആരാധകര്‍ തമ്മില്‍ സമൂഹ മാധ്യമങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇരുതാരങ്ങളുടെയും സിനിമകള്‍ ഒരേസമയം റിലീസ് ചെയ്യുന്ന സമയത്താണ് ഇത്തരം തര്‍ക്കങ്ങള്‍ കൂടുതല്‍ ഉണ്ടാവാറുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X