'തല'യും 'ഇളയദളപതി'യും ഒന്നിക്കുന്നു?

By Aswathi

സൂപ്പര്‍സ്റ്റാറുകള്‍ ഒരു ചിത്രത്തില്‍ ഒന്നിക്കുമ്പോഴുള്ള സന്തോഷം മളയാളികള്‍ നല്ലവണ്ണം ആസ്വദിച്ചിട്ടുണ്ട്. ഹരികൃഷ്ണന്‍സ്, നമ്പര്‍ 20 മദ്രാസ് മെയ്ല്‍, 20 ട്വന്റി, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങളിലൂടെ വളര്‍ന്നുവരുന്ന സൂപ്പര്‍സ്റ്റാറും ജനപ്രിയ നായകന്മാരുമെല്ലാം ഒന്നിച്ചു. ഇപ്പോള്‍ അതൊരു ശീലമായി. മള്‍ട്ടി ഹീറോസാണ് ഇപ്പോഴത്തെ മലയാള സിനിമയുടെ ട്രെന്റു തന്നെ.

എന്നാല്‍ തമിഴില്‍ ഇത് വല്ലപ്പോഴും മാത്രമെ സംഭവിക്കാറിള്ളൂ. എങ്കില്‍ അതൊന്ന് പരിഹരിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ വെങ്കിട് പ്രഭു. തമിഴകത്തെ തലയെന്ന് വിശേഷണമുള്ള അജിത്ത് കുമാറിനെയും ഇളയദളപതി വിജയ്‌യെയും ഒന്നിപ്പിച്ച് ഒരു ചിത്രം ഒരുക്കാനാണ് വെങ്കിട് പ്രഭുവിന്റെ തീരുമാനം. ഇക്കാര്യവുമായി ബന്ധപ്പെട്ട് രണ്ട് പേരോടും സംസാരിച്ചെന്നും ഇരുവരും പച്ചക്കൊടി കാട്ടിയെന്നുമാണ് അറിയാന്‍ കഴിയുന്നത്.

രണ്ട് പേര്‍ക്കും ഒന്നിച്ചഭിനയിക്കുന്നതിനോട് താത്പര്യമുണ്ട്. പക്ഷേ അവരുടെ ഡേറ്റ് ഒത്തുകിട്ടാനാണ് പ്രശ്‌നം. മാത്രമല്ല ഇരുവര്‍ക്കും തുല്യപ്രാധാന്യമുള്ള വേഷം നല്‍കുന്ന തരത്തില്‍ ഒരു തിരക്കഥയും എഴുതണം. ഇക്കാര്യം ശരിയായാലുടന്‍ വെങ്കിട് പ്രഭു വിജയിയെയും അജിത്തിനെയും നേരില്‍ കാണാന്‍ പോകുന്നുണ്ട്.

 വിജയ്‌യെയും അജിത്തിനെയും കാണും

'തല'യും 'ഇളയദളപതി'യും ഒന്നിക്കുന്നു?

ഒരു അഭിമുഖത്തിലാണ് വിജയ്‌യെയും അജിത്തിനെയും നായകന്മാരാക്കി സിനിമയൊരുക്കുന്ന കാര്യം വെങ്കിട് പ്രഭു പറഞ്ഞത്. വൈകാതെ അവരെ നേരില്‍ക്കണ്ട് ഇക്കാര്യംത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്.

നിര്‍മാണം

'തല'യും 'ഇളയദളപതി'യും ഒന്നിക്കുന്നു?

അങ്ങനെ വിജയ്‌യും അജിത്തും ഒന്നിക്കുകയാണെങ്കില്‍ ആ ചിത്രം നിര്‍മാതാവും രാഷ്ട്രീയക്കാരനുമായ ജെ അന്‍ബഷകന്‍ നിര്‍മിക്കും

അന്‍ബഴകന്റെ ട്വീറ്റ്

'തല'യും 'ഇളയദളപതി'യും ഒന്നിക്കുന്നു?

ട്വിറ്ററിലൂടെ അന്‍ബഴകന്‍ തന്നെയാണ് നിര്‍മാണം ഏറ്റെടുത്തത് അറിയിച്ചത്

ഷോലെ

'തല'യും 'ഇളയദളപതി'യും ഒന്നിക്കുന്നു?

അമിതാഭ് ബച്ചനും ധര്‍മേന്ദ്രനും ഒന്നിച്ച ബോളിവുഡിലെ ഷോലെ എന്ന ചിത്രത്തിന് സമാനമായ ഒരു കഥ തന്നെ വിജയ്ക്കും അജിത്തിനും വേണ്ടി ഒരുക്കണമെന്നാണ് ആലോചന

എന്തുകൊണ്ട് തമിഴ് ഷോലെ

'തല'യും 'ഇളയദളപതി'യും ഒന്നിക്കുന്നു?

ഷോലെ എന്ന ബോളിവുഡ് ചിത്രം തന്നെ തമിഴിലേക്ക് മൊഴിമാറ്റിക്കൂടെന്ന് ആലോചിക്കാതെയുമില്ല

അജിത്ത്-വിജയ് ഫാന്‍സ്

'തല'യും 'ഇളയദളപതി'യും ഒന്നിക്കുന്നു?

എന്തായാലും അങ്ങനെ ഒരു ചിത്രം ഒരുങ്ങുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അജിത്ത്-വിജയ് ആരാധകര്‍ തന്നെയായരിക്കും. വെങ്കിട് പ്രഭു ഇക്കാര്യം പ്രഖ്യാപിച്ചതോടെ അത്തരത്തിലുള്ള പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

രാജിവിന്‍ പാര്‍വയിലെ

'തല'യും 'ഇളയദളപതി'യും ഒന്നിക്കുന്നു?

അജിത്തും വിജയ്‌യും ഒന്നിക്കുന്നു എന്ന് പറയുമ്പോള്‍ അത് ആദ്യത്തെ സംഭവമാണെന്ന് കരതേണ്ട. രാജാവിന് പാര്‍വയിലെ എന്ന ചിത്രത്തിന് വേണ്ടി ഇരുവരും നേരത്തെ ഒന്നിച്ചിട്ടുണ്ട്.

 വീരവും ജില്ലയും

'തല'യും 'ഇളയദളപതി'യും ഒന്നിക്കുന്നു?

കഥകൂടെ തീരിമാനിച്ചിട്ടില്ലാത്ത സിനിമ അവിടെ നില്‍ക്കട്ടെ. അതിനുമുമ്പ് ഇരുവരുടെയും പൊങ്കാലിന് റിലീസ് ചെയ്യുന്ന ചിത്രങ്ങളെ കുറിച്ച് പറയാം. ജില്ല എന്ന വിജയ് ചിത്രവും വീരം എന്ന അജിത്ത് ചിത്തവുമാണ് ഇപ്രാവശ്യം പൊങ്കാലിടുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X