വിജയ്-അജിത്ത് ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പില്‍ ആരാധകര്‍! സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചെത്തുമോ? കാണൂ

By Midhun Raj

തമിഴകത്തെ സൂപ്പര്‍ താരങ്ങളില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് നടന്മാരാണ് വിജയും അജിത്തും. കോളിവുഡ് താരരാജാക്കന്മാരുടെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യാറുളളുവെങ്കിലും അതിനെല്ലാം ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. നിലവില്‍ രണ്ടു താരങ്ങളുടെയും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

വിജയുടെ ദളപതി 63യും അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈയുമാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമകളുടെ റിലീസ് തിയ്യതിയും മുന്‍പെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതേസമയം സൂപ്പര്‍താരങ്ങളുടെ അടുത്ത ചിത്രങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകളും അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.വിജയുടെ ദളപതി 64ം അജിത്തിന്റെ എച്ച് വിനോദ് ചിത്രവും എന്നായിരിക്കും റിലീസ് ചെയ്യുകയെന്നുളള ആകാംക്ഷയിലാണ് എല്ലാവരുമുളളത്.

വിജയുടെ പുതിയ ചിത്രം

വിജയുടെ പുതിയ ചിത്രം

നിലവില്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ദളപതി 63യിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തെറി,മെര്‍സല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായിരിക്കും ദളപതി 63യെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

ദീപാവലി റിലീസായിട്ടാകും

ദീപാവലി റിലീസായിട്ടാകും

ദീപാവലി റിലീസായിട്ടാകും ദളപതി 63 പുറത്തിറങ്ങുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദളപതി 63യ്ക്ക് മുന്‍പായി തന്നെ അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് പതിപ്പായ സിനിമ എച്ച് വിനോദാണ് സംവിധാനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ്,വിദ്യ ബാലന്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ദളപതി 63യ്ക്കുശേഷമുളള

ദളപതി 63യ്ക്കുശേഷമുളള

ദളപതി 63യ്ക്കുശേഷമുളള വിജയുടെ പുതിയ ചിത്രത്തെക്കുറിച്ച് അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. തമിഴില്‍ മാനഗരം എന്ന ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ സിനിമയില്‍ വിജയ് അഭിനയിക്കുമെന്നാണ് അറിയുന്നത്. സിനിമയുമായി ബന്ധപ്പെട്ട് വിജയെ സംവിധായകന്‍ സമീപിച്ചെന്നും താരത്തിന് കഥ ഇഷ്ടമായെന്നും സമ്മതം മൂളിയതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേര്‍കൊണ്ട പാര്‍വൈയ്ക്കു ശേഷവും

നേര്‍കൊണ്ട പാര്‍വൈയ്ക്കു ശേഷവും

നേര്‍കൊണ്ട പാര്‍വൈയ്ക്കു ശേഷവും എച്ച് വിനോദിന്റെ സിനിമയില്‍ തന്നെയായിരിക്കും അജിത്ത് അഭിനയിക്കുകയെന്നും അറിയുന്നു. ബോണി കപൂര്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. തല 60 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നതെന്നും അറിയുന്നു.

വിജയും അജിത്തും

വിജയും അജിത്തും

അതേസമയം ദളപതി 64ഉം തല 60യും ഒരേസമയമാകും തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നു. 2014 പൊങ്കല്‍ സമയത്തായിരുന്നു ഇതിനു മുന്‍പ് വിജയ്-അജിത്ത് ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വന്നിരുന്നത്. വിജയുടെ ജില്ലയും അജിത്തിന്റെ വീരവും ആയിരുന്നു ആ സമയത്ത് റിലീസ് ചെയ്തിരുന്നത്. സൂപ്പര്‍ താരങ്ങളുടെ പുതിയ സിനിമകളുടെ റിലീസ് സംബന്ധിച്ചുളള ഔദ്യോഗിക സ്ഥിരീകരണത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X