സൂപ്പര്‍താരങ്ങളുടെ ഈ വര്‍ഷത്തെ പ്രതിഫലം! ഒന്നാമതായി വിജയ്, രജനികാന്തും അജിത്തുമെല്ലാം മുന്‍പന്തിയിൽ
കൊറോണയും ലോക്ഡൗണും കാരണം സിനിമാ വ്യവസായത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മാസങ്ങളായി തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ലെന്നത് മാത്രമല്ല പല ഷൂട്ടിങ്ങുകളും നിര്‍ത്തി വെക്കേണ്ടിയും വന്നിരുന്നു. ഇതോടെ ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ചില സിനിമകള്‍ റിലീസ് ചെയ്യുകയും ചെയ്തു.
നിര്‍മാതാക്കളടക്കം പ്രതിസന്ധിലായയതോടെ മലയാളക്കരയില്‍ താരങ്ങളുടെ പ്രതിഫലം കുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒടുവില്‍ പ്രതിഫലം കുറക്കാമെന്ന തീരുമാനത്തിലാണ് താരങ്ങളെത്തിയിരിക്കുന്നത്. ഇപ്പോഴിതാ തമിഴിലെ താരങ്ങളുടെ ഈ വര്‍ഷത്തെ പ്രതിഫലത്തെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടുന്നതിനൊപ്പം അതിലും വലിയ തുക പ്രതിഫലമായി താരങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളുമായി എത്താറുള്ള ഇളയദളപതി വിജയ് ആണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാമത് നില്‍ക്കുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന്റെ കാര്യത്തില്‍ തന്നെ വിജയ് മാതൃകപരമാണ്. മേര്‍സല്‍ എന്ന സിനിമയ്ക്ക് 25 കോടിയും സര്‍ക്കാരിന് 30 കോടിയും വാങ്ങിയ വിജയ് സര്‍ക്കാര്‍ എന്ന ചിത്രത്തിന് വേണ്ടി 50 കോടി പ്രതിഫലം വാങ്ങിയെന്നാണ് അറിയുന്നത്. ബിഗില്‍ വലിയ ഹിറ്റായതോടെ അടുത്ത സിനിമയായ മാസ്റ്ററിന് പ്രതിഫലം ഉയര്‍ത്തി 60 കോടിയാക്കി എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മാസ്റ്ററിന്റെ വിതരണാവകാശവും റെക്കോര്‍ഡ് തുകയ്ക്ക് വിറ്റ് പോയെന്നാണ് സൂചന.

സൂപ്പര്‍താരം രജനികാന്താണ് രണ്ടാം സ്ഥാനത്ത്. പേട്ട എന്ന സിനിമ നൂറ് കോടി സ്വന്തമാക്കിയതിന് ശേഷം ദര്‍ബാര്‍ എന്ന ചിത്രവും നൂറ് കോടി ക്ലബ്ബിലെത്തിയിരുന്നു. പേട്ടയെക്കാള്‍ മുപ്പത് ശതമാനം വിജയം ദര്‍ബാറിന് കിട്ടിയിരുന്നു. അങ്ങനെ രജനികാന്തിന് പ്രതിഫലം 55 കോടിയാണെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളില്‍ ഒന്നാം സ്ഥാനത്ത് രജനികാന്ത് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം പുറത്ത് വന്ന ഏകദേശ കണക്കുകളിലാണ് രജനികാന്ത് രണ്ടാം സ്ഥാനത്ത് ഉള്ളതാണ് കാണിച്ചിരിക്കുന്നത്.
Recommended Video

പ്രതിഫലത്തിന്റെ കാര്യത്തില്‍ മൂന്നാമത് തല എന്ന് ആരാധകര്‍ വിളിക്കുന്ന അജിത്ത് ആണ്. ബ്ലോക്ബസ്റ്റര്‍ സിനിമകള്‍ മാത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാറുള്ള അജിത്ത് കഴിഞ്ഞ വര്‍ഷം രജനികാന്തിനൊപ്പമായിരുന്നു മത്സരം. പേട്ടയ്‌ക്കൊപ്പം അജിത്തിന്റെ വിശ്വാസം എന്ന മൂവിയും തിയറ്ററുകളിലേക്ക് എത്തിയിരുന്നു. നൂറ് കോടി അതിവേഗം സ്വന്തമാക്കിയതോടെ അജിത്തിനും പ്രതിഫലം ഉയര്‍ന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ വിജയിയുടെ ശമ്പളത്തിനൊപ്പമായിരുന്നു അജിത്ത്. ഇപ്പോള്‍ ബോണി കപൂര്‍ നിര്‍മ്മിക്കുന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പുതിയ പ്രതിഫലത്തെ കുറിച്ച് ചര്‍ച്ചയാവുന്നത്.

അടുത്തിടെയാണ് നടിപ്പിന്‍ നായകന്‍ സൂര്യയുടെ ജന്മദിനം ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ സൂര്യയെ കുറിച്ച് നിരവധി കാര്യങ്ങള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചില പരാജയ സിനിമകള്‍ സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതോടെ പ്രതിഫലത്തിന്റെ കാര്യത്തിലും ചില സമ്മര്‍ദ്ദം വന്നു. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി നല്ല പ്രകടനം നടത്തുന്ന കോടികള്‍ പ്രതിഫലം വാങ്ങുന്ന മുന്‍നിര നായകനായി തുടരുകയാണ് താരം. 25 കോടിയോളം രൂപയാണ് സൂര്യയുടെ പ്രതിഫലമെന്നാണ് അറിയുന്നത്. നിലവില്‍ സ്വന്തമായി നിര്‍മാണ കമ്പനി കൂടിയുള്ള താരം ഓണ്‍ലൈനിലൂടെ സിനിമ റിലീസ് ചെയ്ത് കൈയടി വാങ്ങിയിരുന്നു.

അഞ്ചാം സ്ഥാനത്ത് ധനുഷാണ്. 14 കോടിയാണ് ധനുഷിന്റെ പ്രതിഫലം. 10 കോടി വാങ്ങി ചിയാന്‍ വിക്രം ആറാം സ്ഥാനത്തി നില്‍ക്കുമ്പോള്‍ 8 കോടി പ്രതിഫലം വാങ്ങി കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി, ജയം രവി, എന്നിവരെല്ലാം ഓരോ സ്ഥാനങ്ങളിലായി നില്‍ക്കുന്നു. വര്‍ഷത്തില്‍ അഭിനയിക്കുന്ന ഒന്നോ രണ്ടോ സിനിമകള്‍ ആണെങ്കില്‍ പോലും അതും ഹിറ്റായി തുടരുന്നതോടെ താരങ്ങളെല്ലാവരും വലിയ താരമൂല്യം സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications