മമ്മൂട്ടിയ്ക്ക് പിന്നാലെ അജിത്ത്, വിജയ്, സൂര്യ! മാതൃകയായി തെന്നിന്ത്യന്‍ താരങ്ങള്‍, ഇനി അപകടം വരരുത്

ചില താരങ്ങളും സിനിമാ പ്രവര്‍ത്തകരുമെല്ലാം ജനങ്ങള്‍ക്ക് മാതൃകയാവാറുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെയായി താരങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കാറുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കാനാണ് താരങ്ങള്‍ തന്നെ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഫ്ളെക്സ് ബോര്‍ഡ് വീണുണ്ടായ അപകടത്തില്‍ യുവതി മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പതിവ് പരസ്യ രീതി ഒഴിവാക്കാന്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും തീരുമാനിച്ചത്. കേരളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ രമേഷ് പിഷാരടിയും ചേര്‍ന്ന് ഗാനഗന്ധര്‍വ്വന്റെ ഹോര്‍ഡിങുകള്‍ ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരുന്നു.

actors

ഇപ്പോള്‍ തമിഴില്‍ നിന്നും കൂടുതല്‍ താരങ്ങളും ഇതേ തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. നടന്മാരായ അജിത്ത്, വിജയ്, സൂര്യ എന്നിവരും ഇതേ നിലപാടിലാണെന്നാണ് വിവരം. വിജയ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ബിഗിലിന്റെ ഹോര്‍ഡിങുകള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ഇക്കാര്യങ്ങള്‍ പുറത്ത് വിട്ടത്. ഫാന്‍സ് ക്ലബ്ബുകാരോട് അതിനുള്ള നടപടികള്‍ കൈകൊള്ളണമെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമാക്കാര്‍ മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പെടെ 3500 ഓളം ഫ്‌ളെക്‌സുകള്‍ ചെന്നൈയില്‍ നിന്നും മാറ്റിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X