»   » വിജയ്‌ക്കൊപ്പം അമലയെത്തി

വിജയ്‌ക്കൊപ്പം അമലയെത്തി

Posted By:
Subscribe to Filmibeat Malayalam
തുപ്പാക്കിയുടെ കുതിപ്പിനിടെ വിജയ് പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക്. സംവിധായകന്‍ വിജയ് ഒരുക്കുന്ന പേരിടാത്ത ചിത്രത്തിന്റെ ജോലികളാണ് ഇളയദളപതി ആരംഭിച്ചിരിയ്ക്കുന്നത്.

ചിത്രത്തിലെ നായിക അമല പോളുമൊത്തുള്ള വിജയ് യുടെ ഫോട്ടോ ഷൂട്ട് കഴിഞ്ഞദിവസം ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍ നടന്നിരുന്നു. ക്യാമറമാന്‍ നിരവ് ഷായുടെ നേതൃത്തിലുള്ള സംഘമാണ് വിജയ്-അമല ടീമും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ സ്റ്റില്ലുകള്‍ ക്യാമറയിലേക്ക് പകര്‍ത്തിയത്.

ചന്ദ്രപ്രകാശ് ജെയിന്‍ നിര്‍മിയ്ക്കുന്ന ഇനിയും പേരിടാത്ത ചിത്രത്തിന്റ ഷൂട്ടിങ് നവംബര്‍ 25ന് മുംബൈയില്‍ ആരംഭിയ്ക്കാനാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. തുപ്പാക്കിയുടെ വന്‍ വിജയത്തോടെ മുംബൈ നഗരം വിജയ്‌യ്ക്ക് ഏറെ പ്രിയപ്പെട്ടതായി മാറയിട്ടുണ്ട്.

ആക്ഷന്‍ കോമഡി എന്റര്‍ടൈനറായി ഒരുക്കുന്ന ചിത്രത്തിലെ രണ്ടുഗാനങ്ങള്‍ ഇതിനോടകം തയാറായിട്ടുണ്ട്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

ആസ്‌ത്രേലിയ പ്രധാന ലൊക്കേഷനാവുന്ന ചിത്രത്തില്‍ തമിഴകത്തെ പുതിയ ഹാസ്യതരംഗമായ സന്താനവും പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam