ദളപതിയുടെ മാസ് സെല്‍ഫിയെ വെല്ലും ഡ്രോണ്‍ വീഡിയോ! ആഘോഷമാക്കി ആരാധകര്‍

By Midhun Raj

മാസ്റ്റര്‍ ലൊക്കേഷനില്‍ ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത മാസ് സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം സെറ്റില്‍ തിരിച്ചെത്തിയ നടനെ കാണാനായി എത്തിയതായിരുന്നു ഇവര്‍. മാസ്റ്റര്‍ സിനിമയുടെ നെയ്വേലിയിലെ ലൊക്കേഷനിലേക്കായിരുന്നു ഫാന്‍സ് എത്തിയത്.

vijay

സൂപ്പര്‍താരത്തെ ഒരു നോക്ക് കാണാനായി ആയിരക്കണക്കിന് ആരാധകരാണ് സെറ്റില്‍ എത്തിയത്. തന്നെ കാത്തുനിന്നവരെ നിരാശരാക്കാതെ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയായിരുന്നു. സിനിമയിലെ മാസ് രംഗങ്ങളെ പോലും വെല്ലുന്ന കാഴ്ചകളാണ് മാസ്റ്റര്‍ ലൊക്കേഷനില്‍ അരങ്ങേറിയത്.

ഇപ്പോഴിതാ ഈ നിമിഷങ്ങളുടെ ഒരു ഡ്രോണ്‍ ഷോട്ട് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ആരാധകരെ വിജയ് അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. സമ്മര്‍ റിലീസായിട്ടാണ് വിജയുടെ മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വീഡിയോ

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X