»   » മഹേഷ് ബാബുവും വിജയ്‌യും ഒന്നിക്കുന്നു... പക്ഷെ ഒരു ട്വിസ്റ്റുണ്ട്, ഇതില്‍ ആരാണ് വില്ലന്‍?

മഹേഷ് ബാബുവും വിജയ്‌യും ഒന്നിക്കുന്നു... പക്ഷെ ഒരു ട്വിസ്റ്റുണ്ട്, ഇതില്‍ ആരാണ് വില്ലന്‍?

By: Karthi
Subscribe to Filmibeat Malayalam

തമിഴ് സൂപ്പര്‍ താരം വിജയ്‌യും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും ആദ്യമായി ഒന്നിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു. വിജയ്‌ക്കൊപ്പം തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്കൊരുക്കുകയും മഹേഷ് ബാബുവിനെ നായകനാക്കി സ്‌പൈഡര്‍ എന്ന ദ്വിഭാഷ ചിത്രം ഒരുക്കുകയും ചെയ്ത എആര്‍ മുരുകദോസ് ആണ് ഈ സ്വപ്‌ന സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളത്തില്‍ നടിമാര്‍ക്കിത്ര ക്ഷാമമോ??? പിടി ഉഷ ആകാന്‍ ബോളിവുഡ് താരമത്തുന്നു...

രാമലീല തരംഗത്തിലും വിട്ട് കൊടുക്കാതെ 'സുജാത'... പ്രേക്ഷകര്‍ മഞ്ജുവിനും ഒപ്പം, ആര് വീഴും???

vijay mahesh babu

തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും ചിത്രം ഒരുക്കുന്നത്. തമിഴ് പതിപ്പില്‍ വിജയ് നായകനും മഹേഷ് ബാബു വില്ലനുമായി എത്തും. തെലുങ്ക് പതിപ്പില്‍ മഹേഷ് ബാബു നായകനാകുമ്പോള്‍ വില്ലനാകുന്നത് വിജയ് ആയിരിക്കും. ചിത്രം യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ വിജയ്‌യുടെ കരിയറിലെ ആദ്യ വില്ലന്‍ വേഷമായിരിക്കും ഇത്. വിജയ്‌യോട് മുരുകദോസ് ചിത്രത്തിന്റെ കഥാസാരം പറഞ്ഞതായാണ് വിവരം. മഹേഷ് ബാബു സമ്മതം മൂളിയാല്‍ ചിത്രം ചെയ്യാമെന്ന് വിജയ് പറഞ്ഞതായാണ് വിവരം.

എആര്‍ മുരുകദോസ് സംവിധാനം ചെയ്ത മഹേഷ് ബാബു ചിത്രം സ്‌പൈഡര്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം മേര്‍സല്‍ റിലീസിന് ഒരുങ്ങുകയാണ്. മഹേഷ് ബാബു നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രങ്ങളേറയും തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ അതില്‍ നായകനായി എത്തിയത് വിജയ് ആയിരുന്നു. ഗില്ലി, പോക്കിരി എന്നിവയെല്ലാം മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രങ്ങളാണ്. ഇരുവരും ഒന്നിക്കുമ്പോള്‍ ഒരു ഗംഭീര ദൃശ്യ വിരുന്ന് പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Vijay and Mahesh Babu join hands for AR Murugadoss movie. It will be a Tamil, Telugu bilingual film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam