For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധികയെ പ്രണയിച്ച് വിവാഹം കഴിച്ച സൂപ്പര്‍ നായകന്‍! വിജയ്-സംഗീത ദാമ്പത്യത്തിന് 21 വയസ്

  |

  അന്യഭാഷ നടന്മാരില്‍ മലയാളത്തില്‍ ഏറ്റവും ആരാധക പിന്‍ബലമുള്ള നടനാണ് വിജയ്. ഇളയദളപതി എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന വിജയിയുടെ സിനിമകള്‍ കേരളത്തിലും വലിയ റിലീസ് ആയിട്ടാണ് എത്താറുള്ളത്. ആയിരക്കണക്കിന് വിജയ് ആരാധകരും കേരളത്തിലുണ്ട്. അടുത്തിടെ ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി വിജയ് പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു.

  ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മറ്റൊരു കാര്യം കൂടി ഉണ്ടെന്നുള്ളതാണ് പുതിയ വിശേഷം. വിജയിയുടെ വിവാഹവാര്‍ഷികമാണെന്നുള്ളതാണ് ഇന്നത്തെ പ്രത്യേകത. തന്നെ ആരാധിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിച്ച സൂപ്പര്‍ നായകന്റെ യഥാര്‍ഥ പ്രണയകഥ കൂടി ഇന്നേ ദിവസം പുറത്ത് വന്നിരിക്കുകയാണ്.

  1999 ഓഗസറ്റ് 25 നായിരുന്നു ഇളയദളപതി വിജയിയും സംഗീത സോമലിംഗവും തമ്മില്‍ വിവാഹിതരാവുന്നത്. ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരദമ്പതിമാരിന്ന്. ഒരു മകനും മകളുമടങ്ങുന്ന കുടുംബത്തിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ് വിജയ്. 2000 ല്‍ ലണ്ടനില്‍ വച്ചാണ് മകന്‍ ജാസന്‍ സഞ്ജയ് ജനിക്കുന്നത്. മകള്‍ ദിവ്യ സാക്ഷ 2005 ല്‍ ചെന്നൈയിലും ജനിച്ചു. അതിഥി വേഷത്തില്‍ വിജയിയുടെ മകന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മകള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്.

  തമിഴ് ഇന്‍ഡസ്ട്രിയില്‍ വളരെ സന്തോഷത്തോടെ കഴിയുന്ന താരദമ്പതിമാരാണ് വിജയിയും സംഗീതയും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം എല്ലാ കാലത്തും ചര്‍ച്ചയാക്കപ്പെട്ടിട്ടുള്ളതാണ്. അതില്‍ പ്രധാന കാരണം ശ്രീലങ്കന്‍ സ്വദേശിനിയായ സംഗീത വിജയിയുടെ കടുത്തൊരു ആരാധിക ആയിരുന്നു എന്നതാണ്. എത്ര താരങ്ങള്‍ അവരുടെ ആരാധികമാരെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് ചോദിച്ചാല്‍ വിരളമെന്നേ പറയാനാവൂ. അവിടെയാണ് വിജയ് വലിയൊരു മാതൃകയായത്. 1996 ലാണ് വിജയിയും സംഗീതയും കണ്ടുമുട്ടുന്നത്.

  Vijay breaks a new record in twitter

  അന്ന് റൊമാന്റിക് ഹീറോയായി തിളങ്ങി നില്‍ക്കുകയായിരുന്നു വിജയ്. പൂവേ ഉനക്കാകെ എന്ന സിനിമയുടെ വിജയത്തിന് ശേഷം അടുത്ത സിനിമയുടെ ചിത്രീകരണ തിരക്കുകളുമായി ചെന്നൈയിലായിരുന്നു വിജയ്. ലൊക്കേഷനില്‍ ഒരു ഇടവേളയിലാണ് ഒരു സുന്ദരി പെണ്‍കുട്ടി താരത്തിന്റെ കണ്ണിലുടക്കുന്നത്. പിന്നാലെ എന്റെ പേര് സംഗീത സോമലിംഗമാണെന്ന് പറഞ്ഞ് അവര്‍ വിജയിയെ സ്വയം പരിചയപ്പെട്ടു. സിനിമയിലെ പ്രകടനത്തെ കുറിച്ച് അഭിനന്ദിക്കാന്‍ എത്തിയതായിരുന്നു സംഗീത. അവളുടെ പ്രവര്‍ത്തികള്‍ ആദ്യ കാഴ്ചയില്‍ തന്നെ താരത്തെ സ്പര്‍ശിച്ചു.

  തന്റെ മാതാപിതാക്കളുമായി സംസാരിക്കാന്‍ സംഗീതയ്ക്ക് അവസരം കൊടുക്കുകയും ചെയ്തു. അവിടെ നിന്നുമാണ് ഈ മനോഹരമായൊരു പ്രണയകഥ ആരംഭിക്കുന്നത്. വിജയിയുടെ മാതാപിതാക്കളുമായിട്ടുള്ള സംഗീതയുടെ കൂടിക്കാഴ്ചയാണ് ഇവരുടെ പ്രണയത്തിന് വഴിയൊരുക്കിയത്. ചുറുചുറുക്കോടെ സംസാരിക്കുന്ന ആ പെണ്‍കുട്ടി മാതാപിതാക്കളെയും സ്വാധീനിച്ചു. ഭാവി മരുമകള്‍ക്കുള്ള ഒരു സ്ഥാനവും കൊടുത്താണ് താരമാതാപിതാക്കള്‍ ആ കൂടി കാഴ്ച അവസാനിപ്പിച്ചത്. അച്ഛനമ്മമാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നീടൊരു ദിവസം വിജയ് വീണ്ടും സംഗീതയെ വീട്ടിലേക്ക് ക്ഷണിച്ചു.

  അവസരം ഇതാണെന്ന് മനസിലാക്കിയ പിതാവ് സംഗീതയോട് തന്റെ മകനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചു. എല്ലാവരും വലിയ ആകാംഷയോടെ അവള്‍ എന്ത് പറയുമെന്ന് അറിയാന്‍ കാത്തിരിക്കവേ സംഗീത വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പിന്നാലെ അതേ ചോദ്യം വിജയിയോടും ചോദിച്ചു. അതും സമ്മതമായതോടെ വിവാഹക്കാര്യം സംഗീതയുടെ വീട്ടില്‍ അറിയിക്കാനായി വിജയിയുടെ മാതാപിതാക്കള്‍ ലണ്ടനിലേക്ക് പോയി. ഒടുവില്‍ ഇരുകൂട്ടരും വിവാഹത്തിന് സമ്മതമറിയിച്ചു. അങ്ങനെ 1999 ല്‍ വിവാഹം നടന്നു. വിജയ് ക്രിസ്ത്യന്‍ ആയിരുന്നെങ്കിലും ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

  Read more about: vijay വിജയ്
  English summary
  Vijay And Sangeetha Celebrates 21 Years Of Togetherness, Their Love Story Is Something Unmissable
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X