ദളപതി വിജയും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്നു? ആകാംക്ഷയോടെ ആരാധകര്‍
തമിഴില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് വെട്രിമാരന്‍. സംവിധായകന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ധനുഷിനൊപ്പമുളള ചിത്രങ്ങളാണ് വെട്രിമാരന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പൊല്ലാതവന്‍, ആടുകളം, വടചെന്നൈ, അസുരന്‍ തുടങ്ങിയ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി.

അസുരന് പിന്നാലെയുളള വെട്രിമാരന്റെ പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ദളപതി വിജയ്‌ക്കൊപ്പം സംവിധായകന്‍ ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകളാണ് വന്നത്. അടുത്തിടെ വിജയ്‌യെ കണ്ട വെട്രിമാരന്‍ ഒരു തിരക്കഥ വിവരിച്ചുവെന്നും വിജയ്ക്ക് തിരക്കഥ ഇഷ്ടമായെന്നുമാണ് വിവരം.
അധികം വൈകാതെ ഈ പ്രോജക്ടുമായി മുന്നോട്ടുപോകാനാണ് ഇരുവരും ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ബിഗിലിന് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 64ലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദളപതി 64ന് ശേഷം തടം സംവിധായകന്‍ മഗിഴ് തിരുമേനി ഒരുക്കുന്ന പുതിയ ചിത്രത്തിലാകും വിജയ് അഭിനയിക്കുക. തന്റെ പതിവ് രീതികളില്‍ നിന്നും മാറി കരിയറില്‍ വ്യത്യസ്ത തരം സിനിമകള്‍ ചെയ്യാനുളള ശ്രമങ്ങളിലാണ് വിജയെന്നും അറിയുന്നു.


Click it and Unblock the Notifications











