Just In
- 2 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 3 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 3 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 3 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ അസഭ്യം, വെറുതേ വിടാൻ പോകുന്നില്ലെന്ന് സന്ദീപ് വാര്യർ
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബോക്സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി വിജയ് ചിത്രം മാസ്റ്റര്‍: തിയറ്ററുകളില്‍ വീണ്ടും ജനസാഗരമാക്കി ആരാധകര്‍
മാസങ്ങളോളം അടഞ്ഞ് കിടന്ന തിയറ്ററുകള്‍ വീണ്ടും തുറന്നതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. വിജയ് നായകനായിട്ടെത്തിയ മാസ്റ്റര്‍ ആണ് ആദ്യം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. പൊങ്കല്‍ പ്രമാണിച്ച് ജനുവരി പതിമൂന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് തിയറ്ററുകളില്‍ വമ്പന്‍ സ്വീകരണമായിരുന്നു വിജയ് ആരാധകര്‍ ഏര്‍പ്പെടുത്തിയിരുന്നത്.
കേരളത്തിലും വലിയ ആവേശത്തോടെ റിലീസ് ചെയ്ത മാസ്റ്റര്‍ ബോക്സോഫീസിലും മോശമില്ലാത്ത കളക്ഷന്‍ നേടിയെന്നാണ് അറിയുന്നത്. കാത്തിരിപ്പുകള്ക്കെടുവില് പലയിടങ്ങളില്‍ നിന്നുള്ള മാസ്റ്ററിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. കൊറോണ കാലത്തും സിനിമാക്കാര്‍ക്ക് ആശ്വാസമാകുമെന്ന് റിസള്‍ട്ടാണ് മാസ്റ്റര്‍ നേടിയത്.

വിജയ്, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മാസ്റ്റര്‍. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ മാളവിക മോഹനന്, ആന്‍ഡ്രിയ എന്നിവരാണ് നായികമാര്‍. ലോക്ഡൗണില്‍ തിയറ്ററുകള്‍ അടച്ചതോടെ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമെന്ന് പറഞ്ഞെങ്കിലും മാസ്റ്റര്‍ തിയറ്റര്‍ റിലീസായി പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പ്രതീക്ഷ നല്‍കുന്നത്.

ഒരു ദിവസം കൊണ്ട് 44 കോടിയോളം മാസ്റ്ററിന് സ്വന്തമാക്കാന്‍ സാധിച്ചുവെന്നാണ് അറിയുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 25.40 കോടി സ്വന്തമാക്കിയ മാസ്റ്റര്‍ ആന്ധ്രാപ്രദേശ്-തെലങ്കാന എന്നിവിടങ്ങളില്‍ നിന്നായി 10 കോടിയ്ക്ക് മുകളില്‍ നേടി. കേരളത്തില്‍ 2.17 കോടിയും മറ്റ് ഇടങ്ങളില്‍ നിന്നെല്ലാം കൂടി 44 കോടിയാണെന്ന് പുറത്ത് വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ കാലത്തും വമ്പന്‍ തുക നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. മാസ്റ്റര്‍ റിലീസ് ചെയ്ത എല്ലാ ഇടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ തിയറ്ററുകള്‍ ഏര്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. റിലീസ് ദിവസം സിനിമ കണ്ടവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയതോടെ മറ്റ് സിനിമകള്‍ കൂടി വൈകാതെ തിയറ്ററുകളിലേക്ക് റിലീസ് ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ് സിനിമാസംഘങ്ങള്‍.

സര്‍ക്കാര്‍, ബിഗില്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിജയ് തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ചിത്രമായി മാസ്റ്റര്‍ മാറിയിരിക്കുകയാണ്. വിജയ് ആരാധകര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റിയ ചിത്രമാണ് മാസ്റ്ററെന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. കഴിഞ്ഞ വര്‍ഷം പൊങ്കലിന് റിലീസ് ചെയ്ത സിനിമകളെക്കാളും മികവുറ്റ പ്രകടനം കാഴ്ച വെക്കാനും മാസ്റ്റിന് സാധിച്ചിട്ടുണ്ട്.