അപകടത്തിന് ശേഷം മുഖത്തിന്റെ ഷെയ്പ്പ് മാറി; സംസാരിക്കുമ്പോഴും ബുദ്ധിമുട്ട്; തുറന്ന് പറഞ്ഞ് വിജയ് ആന്റണി
ഗായകൻ, നടൻ, സംവിധായകൻ തുടങ്ങി പല മേഖലകളിൽ പ്രശസ്തി നേടിയ താരമാണ് വിജയ് ആന്റണി. 2012 ൽ നാൻ എന്ന സിനിമയിലൂടെയാണ് വിജയ് ആന്റണി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് സലിം, ഇന്ത്യ പാകിസ്താൻ, പിച്ചെെക്കാരൻ, അണ്ണാദുരൈ, തിമിരും പുടിച്ചവൻ, ട്രാഫിക് രാമസ്വാമി തുടങ്ങി നിരവധി സിനിമകളിൽ വിജയ് ആന്റണി അഭിനയിച്ചു.
ഈ വർഷമാദ്യമാണ് വിജയ് ആന്റണിക്ക് അപകടത്തിൽ മുഖത്ത് പരിക്കേറ്റത്. പിച്ചെക്കാരൻ 2 എന്ന സിനിമയുടെ ഷൂട്ടിംഗിന് മലേഷ്യയിലെത്തിയപ്പോഴായിരുന്നു അപകടം. അപകട ശേഷം മുഖത്ത് നടന് ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. മുഖത്തിന്റെ ആകൃതിയിൽ ചെറിയൊരു മാറ്റം നടനിപ്പോഴുണ്ട്. ഇപ്പോഴിതാ തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് വിജയ് ആന്റണി.

ഷൂട്ടിംഗിന് മലേഷ്യയിൽ പോയതായിരുന്നു. കടലിൽ ജെറ്റ് സ്കിയിൽ ഞാനും നായികയും പോയിക്കൊണ്ടിരിക്കുകയായിരുന്നു. മറ്റാെരു ബോട്ടിൽ ഞങ്ങളെ ചിത്രീകരിക്കുന്നുമുണ്ട്. ഭയങ്കര സ്പീഡിലായിരുന്നു പോയിക്കൊണ്ടിരുന്നത്. ബോട്ടിനടുത്ത് കൂടെ പോയാൽ ക്യാമറയിൽ നല്ല വിഷ്വൽ ലഭിക്കുമെന്ന് കരുതി.
ആദ്യ റൗണ്ട് ചെയ്തു. കുറച്ച് കൂടി നല്ല വിഷ്വലിനായി ഒരു റൗണ്ട് കൂടെ പാേയി. എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല. തിരകൾ വന്നടിച്ച് ജെറ്റ് സ്കി ബോട്ടിന് പോയി ഇടിച്ചതാണെന്ന് തോന്നു. മുഖത്തിടിച്ച് മൂക്ക് ഉള്ളിലേക്ക് പോയി. താടിയെല്ല് താഴേക്ക് പോയി. കടലിൽ നിന്നും അസിസ്റ്റൻറുകളെല്ലാം കൂടെ രക്ഷിച്ചു. ഒരു വശത്ത് കണ്ണിന് വരെ പരിക്ക് പറ്റിയിരുന്നു.
ഒരു ദിവസത്തിനുള്ളിൽ കണ്ണ് തുറന്ന് നോക്കി, എല്ലാവരും വിഷമിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ചെറിയ പരിക്ക് മാത്രമാണെന്നാണ് ഞാൻ കരുതിയത്. കണ്ണാടി നോക്കിയപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന്. ഇപ്പോൾ പോലും ചെറിയ പ്രശ്നങ്ങളുണ്ട്. ചില വാക്കുകൾ ഉച്ചരിക്കാൻ ബുദ്ധിമുട്ടുണ്ട്. പക്ഷെ അതൊന്നും കുഴപ്പമില്ല മനസ് വളരെ നന്നായിരിക്കുന്നുണ്ട്. ആക്സിഡന്റിന് ശേഷം എന്റെ പെരുമാറ്റത്തിലും ചിന്തകളിലും മാറ്റം വന്നിട്ടുണ്ട്.
എല്ലാത്തിനെയും പോസിറ്റീവായി കാണുന്നു. മുഖത്തിന്റെ ആകൃതി ശരിയാക്കാൻ ഇപ്പോഴും ചികിത്സ തുടരുകയാണ്. അപകടം നടന്ന ശേഷം വീട്ടിലെല്ലാവർക്കും ടെൻഷനായിരുന്നു. എനിക്ക് കുഴപ്പമാെന്നുമില്ലെന്ന് പറഞ്ഞു. അതവർക്ക് പ്രതീക്ഷ നൽകി. ഭാര്യയ്ക്കിപ്പോഴും തന്റെ അപകമുണ്ടാക്കിയ മനോവിഷമത്തിൽ നിന്നും പൂർണമായും പുറത്ത് വരാൻ കഴിഞ്ഞിട്ടില്ലെന്നും വിജയ് ആന്റണി വ്യക്തമാക്കി. മലേഷ്യയിൽ വെച്ചുണ്ടായ അപകടമായതിനാൽ ഭാര്യക്ക് പെട്ടെന്ന് വന്ന് കാണാൻ പറ്റിയില്ല.

എന്നെ കാണുന്നത് വരെയും അവൾ വിഷമത്തിലായിരുന്നു. ഇപ്പോൾ നന്നായിരിക്കുന്നെന്നും വിജയ് ആന്റണി വ്യക്തമാക്കി. അപകടത്തിന് ശേഷം ആദ്യമായാണ് വിജയ് ആന്റണി ഇതേക്കുറിച്ച് സംസാരിക്കുന്നത്. പിച്ചെക്കാരൻ 2 എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഫാത്തിമ എന്നാണ് വിജയ് ആന്റണിയുടെ ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകളുമുണ്ട്. ആദ്യ സിനിമ തന്നെ ഹിറ്റായതോടെ വിജയ് ആന്റമിക്ക് നടനെന്ന നിലയിൽ തമിഴകത്ത് സ്ഥാനം കണ്ടെത്താനായി.
വിജയ് ആന്റണി തന്നെയാണ് പുതിയ സിനിമ പിച്ചെെക്കാരൻ 2 ന്റെ തിരക്കഥയും സംവിധാനവും. സംവിധാനത്തിലേക്കുള്ള വിജയ് ആന്റണിയുടെ കടന്ന് വരവ് കൂടിയാണ് ഈ സിനിമ. കൂടാതെ സിനിമയുടെ സംഗീതം, പ്രൊഡക്ഷൻ എന്നിവയും വിജയ് ആന്റണി തന്നെയാണ്. ഹരീഷ് പേരടി, വൈജി മഹേന്ദ്ര, അജയ് ഘോഷ്, യോഗി ബാബു തുടങ്ങിയരാണ് സിനിമയിലെ മറ്റ് താരങ്ങൾ. മെയ് 19 ന് സിനിമ റിലീസ് ചെയ്യും.


Click it and Unblock the Notifications











