വിജയ് ആന്റണി ചിത്രം കാളിയുടെ ആദ്യ ഏഴ് മിനിറ്റ് രംഗങ്ങള്‍ പുറത്ത്! വീഡിയോ കാണാം

By Midhun

സംഗീത സംവിധായകനില്‍ നിന്നും അഭിനേതാവായി മാറിയ നടനാണ് വിജയ് ആന്റണി. ജീവ ശങ്കര്‍ സംവിധാനം ചെയ്ത നാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ടൊരു സിനിമയായി പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു വിജയ് ആന്റണി നടത്തിയിരുന്നത്. തുടര്‍ന്നും നിരവധി ഹിറ്റ് സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു.

വിജയ് ആന്റണി നായകനാവുന്ന പുതിയ ചിത്രമാണ് കാളി. ആക്ഷന്‍ പീരിയഡ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കൃതികാ ഉദയാനിധിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ജലി,സുനൈന തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരാവുന്നത്. കാളിയില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് ആന്റണി അഭിനയിച്ചിരിക്കുന്നത്. ചിത്രം മെയ് 18നാണ് തിയ്യേറ്ററുകളിലേക്കെത്തുന്നത്.

vijay antony

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കാളിയുടെ ആദ്യ എഴ് മിനിറ്റ് രംഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് ആദ്യ എഴ് മിനിറ്റില്‍ ഉളളത്‌.
നേരത്തെ വിജയ് ആന്റണിയുടെ തന്നെ സെയ്ത്താന്‍ എന്ന ചിത്രത്തിലെ ആദ്യ മിനിറ്റ് രംഗങ്ങളും ഇതുപോലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വിജയ് ആന്റണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫാത്തിമ വിജയ് ആന്റണിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

vijay antony

റിച്ചാര്‍ഡ് എം നാഥന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് ലോറന്‍സ് കിഷോര്‍ ആണ്. കാളിയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വിജയ് ആന്റണി തന്നെയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. നാസര്‍, യോഗി ബാബു,ജയപ്രകാശ് മധുസൂദന്‍ റാവു തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X