For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാലില്‍ വീണിട്ടായാലും പ്രശ്‌നം തീര്‍ക്കണം; ഭാര്യയുമായി വഴക്കാണോ? നടന്‍ വിജയ് ആന്റണിയുടെ പോസ്റ്റ് കണ്ട് ആരാധകർ

  |

  നടനും ഗായകനുമൊക്കെയായി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് വിജയ് ആന്റണി. സംഗീത ലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ വിജയിയുടെ ജീവിതം വളരെ പെട്ടെന്നാണ് ഉയരങ്ങള്‍ കീഴടക്കുന്നത്. 2012 മുതലിങ്ങോട്ട് നിരവധി സിനിമകളില്‍ നായകനായും വില്ലനായിട്ടുമൊക്കെ വിജയ് അഭിനയിച്ച് കഴിഞ്ഞു.

  അതേ സമയം താരത്തിന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വിജയ് പങ്കുവെച്ചൊരു കുറിപ്പാണ് ആരാധകരെ ഞെട്ടിക്കുകയും പിന്നെ പലവിധത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായി മാറുകയും ചെയ്തിരിക്കുന്നത്. ഇതോടെ നിരവധി വാര്‍ത്തകളാണ് വരുന്നതും. വിശദമായി വായിക്കാം..

  'നിങ്ങളുടെ കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുക. അതല്ലെങ്കില്‍ സ്വന്തം വഴിയ്ക്ക് പോവുക. പരമാവധി മറ്റൊരാളുടെ കാലില്‍ വീണിട്ടാണെങ്കിലും പരസ്പരം പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കണം. പക്ഷേ മൂന്നാമതൊരാളെ നിങ്ങളുടെ ജീവിതത്തിലേക്ക് കടത്തി വിടാന്‍ ശ്രമിക്കരുത്. ആദ്യമവര്‍ നമ്മളെ സന്തോഷിപ്പിക്കുകയും പിന്നീട് എല്ലാം അവസാനിപ്പിച്ച് തരികയും ചെയ്‌തേക്കും', എന്നുമാണ് വിജയ് ആന്റണി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  Also Read: ആ തീരുമാനം ആദ്യ ഭര്‍ത്താവിനും ഷോക്ക് ആയി; മകളുടെ സാന്നിധ്യത്തിലെ രണ്ടാം വിവാഹത്തെ കുറിച്ച് സൗമ്യ

  വിജയ് തന്റെ സ്വന്തമായിട്ടുള്ള ഒരു അഭിപ്രായം പറഞ്ഞതാണോ അതോ നടന്റെ തന്നെ ജീവിതത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടി കാണിച്ച് സംസാരിച്ചതാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. താരത്തിന്റെ വാക്കുകളില്‍ സൂചിപ്പിച്ചത് പ്രകാരം കുടുംബത്തില്‍ കാര്യമായ എന്തോ പ്രശ്‌നം നടന്നതായിട്ടാണ് അഭ്യൂഹം. മാത്രമല്ല മൂന്നാമതൊരാള്‍ ഇവരുടെ പ്രശ്‌നത്തില്‍ ഇടപ്പെട്ടിട്ടുണ്ടെന്നും അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

  Also Read: നീ അവൻ്റെ കൂടെ നടന്നവളല്ലേ, പ്രണയം തകർന്നാൽ കേൾക്കുന്നത് ഇതാവും; കാമുകിയെ കുറിച്ചുള്ള ചോദ്യത്തിന് ഫുക്രു

  തമിഴ് സിനിമ നിര്‍മാതാവ് കൂടിയായ ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭര്യ. ഈ ബന്ധത്തില്‍ ഒരു മകളും നടനുണ്ട്. ഇത് ആദ്യമായിട്ടല്ല ആരാധകരെ പോലും അമ്പരിപ്പിക്കുന്ന എഴുത്തുമായി വിജയ് ആന്റണി എത്തിയത്. ആഴ്ചകള്‍ക്ക് മുന്‍പും 'ചെയ്യുന്ന ജോലി നിര്‍ത്തരുത്. ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകളും നില്‍ക്കില്ലെന്ന്', നടന്‍ പറഞ്ഞിരുന്നു. എന്തായാലും നടന്റെ വാക്കുകളുടെ പിന്നിലെ സത്യം തേടി നടക്കുകയാണ് പാപ്പരാസികള്‍.

  ഭാര്യ ഫാത്തിമയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്ന് ചോദിക്കുന്നവരുമുണ്ട്. എന്തായാലും പുതിയ സിനിമയുടെ റിലീസുമായി നടന്‍ തിരക്കുകളിലേക്ക് കടക്കുകയാണെന്ന കാര്യം വ്യക്തമാണ്. അക്ഷര ഹാസനും വിജയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഗ്നി സിരഗുകള്‍ എന്ന ചിത്രമാണ് വൈകാതെ റിലീസ് ചെയ്യുക. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം നവീന്‍ എന്നയാളാണ് സംവിധാനം ചെയ്യുന്നത്. അതുപോലെ ബാലാജി കുമാറിന്റെ കോലൈ, അമുതന്റെ രത്തം, പിച്ചക്കാരന്‍ 2 എന്നിങ്ങനെ നിരവധി സിനിമകളാണ് വിജയ് ആന്റണിയുടേതായി റിലീസിനൊരുങ്ങുന്നത്.

  Read more about: vijay
  English summary
  Vijay Antony's Latest Cryptic Write-up About Family Problems Raised Speculations Among His Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X