twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ്ക്ക് വീണ്ടും രണ്ട് മുഖം

    By Aswathi
    |

    തമിഴ് നടന്‍ വിജയ്ക്ക് തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ആരാധകര്‍ക്ക് പഞ്ഞമൊന്നുമില്ല. വിജയ് ചിത്രങ്ങള്‍ ഏറെ പ്രതീക്ഷയോടെ മലയാളികള്‍ സ്വീകരിക്കും. എന്നാല്‍ വിജയ യുടെ അടുത്ത ചിത്രം സ്വീകരിക്കാന്‍ തയ്യാറാകുന്ന ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. തുപ്പാക്കിയ്ക്ക് ശേഷം എ ആര്‍ മുരുകദോസുമായി കൈകോര്‍ക്കുന്ന ചിത്രത്തില്‍ വിജയ് ഡബ്ള്‍ റോളിലെത്തുന്നു.

    നേരത്തെ അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലും വിജയ് ഡബ്ള്‍ റോളിലാണ് എത്തിയത്. ശ്രിയ ശരണ്‍ നായികയായ ചിത്രത്തില്‍ വില്ലനും നായകനും വിജയ് തന്നെയായിരുന്നു. ചിത്രം മികച്ച വിജയവും. അതുകണ്ട് തന്നെ വിജയ് ഡബ്ള്‍ റോളിലെത്തുന്ന ചിത്രത്തെ കാത്തിരിക്കുകയാണ് ആരാധകര്‍.

    Vijay

    മുരുക ദോസും വിജയ് യും നേരത്തെ ഒന്നിച്ച തുപ്പാക്കി ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. വീണ്ടും ഒരു ആക്ഷന്‍ എന്റര്‍ടൈനറുമായി ഈ കൂട്ടുകെട്ട് എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ ഏറുകയാണ്. സമാന്തയാണ് ചിത്രത്തില്‍ വിജയ് യുടെ നായിക.

    തുപ്പാക്കിയുടെ ഹിന്ദി പതിപ്പ് തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ മുരുകദോസ്. അത് കഴിഞ്ഞാലുടന്‍ ഫെബ്രുവരിയോടെ വിജയ് ചിത്രത്തിലേക്ക് കടക്കും. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച വിജയ് യുടെ ജില്ല ഇപ്പോഴും തിയേറ്ററില്‍ തകര്‍ത്തോടുകയാണ്.

    English summary
    Latest buzz doing the rounds is that 'Ilayathalapathy' (Vijay is fondly referred by this name) might be doing a dual role in the film, which is touted to be an action entertainer. However, there is no official confirmation on the same, മുരുകദോസ് സംവിധാനത്തിലിറങ്ങുന്ന പുതിയ ചിത്രത്തില്‍ വിജയ് ഡബ്ള്‍ റോളിലെത്തുന്നു
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X