അറ്റ്‌ലീ ചിത്രത്തില്‍ ഫുട്‌ബോള്‍ കോച്ചായി ദളപതി? സിനിമയുടെ പൂജ നടന്നു! ഷൂട്ടിംഗ് ജനുവരിയില്‍
സര്‍ക്കാരിന്റെ വന്‍ വിജയത്തിനു ശേഷം ദളപതി വിജയുടെ പുതിയ ചിത്രം
ഒരുങ്ങുകയാണ്. മെര്‍സലിനു ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ദളപതി 63 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആയിരുന്നു ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
വിജയ് അറ്റ്‌ലീ ടീമിന്റെ പുതിയ സിനിമമയ്ക്ക് ആളപ്പോറാന്‍ തമിഴന്‍ എന്നു പേരിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയോടെ ആരംഭിക്കുമെന്നാണ് അറിയുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നേരത്തെ ആരംഭിച്ചിരുന്നു.

അടുത്ത വര്‍ഷം ദീപാവലി റിലീസായി ചിത്രം തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ തന്നെയായിരിക്കും വിജയ് ചിത്രത്തിനു വേണ്ടി ഇത്തവണയും സംഗീതമൊരുക്കുക. ദളപതിയുടെ മെര്‍സല്‍,സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കിയതും റഹ്മാന്‍ തന്നെയായിരുന്നു.
ചിത്രം ഒരു സ്‌പോര്‍ട്‌സ് ത്രില്ലറായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വനിതകളുടെ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഒരു കോച്ചായിട്ടാണ് വിജയ് എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സംവിധായകന്‍ സ്ഥിരീകരിച്ചിട്ടില്ല.


Click it and Unblock the Notifications











