»   » വിജയ് യുടെ തെറി യൂട്യൂബില്‍ വിക്രമിന്റെ ഐ യുടെ റെക്കോര്‍ഡും തകര്‍ക്കും!!

വിജയ് യുടെ തെറി യൂട്യൂബില്‍ വിക്രമിന്റെ ഐ യുടെ റെക്കോര്‍ഡും തകര്‍ക്കും!!

By: Sanviya
Subscribe to Filmibeat Malayalam

ഇളയദളപതി വിജയ് യുടെ പുതിയ ചിത്രം തെറി കാത്തിരിക്കുന്നവരിലേക്ക് ഒരു സന്തോഷ വാര്‍ത്ത. ഫെബ്രുവരി അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഒരു കോടി ആളുകളാണ് കണ്ടത്. ഇതോടെ തെന്നിന്ത്യയില്‍ വിക്രമിന്റെ ഐയ്ക്ക് ശേഷം ഒരു കോടി കടക്കുന്ന ടീസറായി വിജയ് യുടെ തെറി മാറി കഴിഞ്ഞു.

അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്. ജോസഫ് കുരുവിളയും വിജയ് കുമാറും. വിജയ് യുടെ രണ്ട് കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായി കഴിഞ്ഞു. വിജയ് അവതരിപ്പിക്കുന്ന ജോസ് കുരവിള എന്ന കഥാപാത്രത്തിന് കോട്ടയവുമായി ഒരു ബന്ധമുണ്ടെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

vijay-theri

മലയാളിയായ ബിനീഷ് ബാസ്റ്റിനാണ് ചിത്രത്തില്‍ വിജയ് യുടെ വില്ലനായി എത്തുന്നത്. സമാന്തയും എമി ജാക്‌സണുമാണ് നായിക വേഷം അവതരിപ്പിക്കുക. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

പ്രഭു, രാധിക ശരത് കുമാര്‍, മഹേന്ദ്രന്‍, കെഎസ് രവി കുമാര്‍, സന്ദാനം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിമിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

-
-
-
-
-
-
-
-
English summary
Vijay Atlee Theri teaser grabs one crore views in youtube.
Please Wait while comments are loading...

Malayalam Photos

Go to : More Photos