കറുത്ത പാന്റും വെളള ഷർട്ടും! വിവാഹ റിസപ്ഷനിൽ താരമായി ഇളയ ദളപതി

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇളയ ദളപതി വിജയ് പങ്കെടുത്ത ഒരു വിവാഹ റിസപ്ഷൻ വീഡിയോയണ്. ഈ വിവാഹം ആരുടേതാണെന്നുള്ള കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. അടുത്ത ബന്ധുവിന്റെ വിവാഹമാണെന്നും അതല്ല നിർമ്മാതാവ് സേവ്യർ ബ്രിട്ടോയുടെ മകളുടെ വിവാഹത്തിനാണ് താരം പങ്കെടുത്തതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്തായാലും ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നിന്നാണ് താരം വിവാഹ റിസപ്ഷന് എത്തിയത്.

vijay

ആഢബര കാറായ റോൾസ് റോയിസിലാണ് വിജയ് എത്തിയത്. കാറിൽ നിന്ന് ഇറങ്ങി ഹോട്ടലിലെ ഹാളിലേയ്ക്ക് പോകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വെള്ള നിറത്തിലുളള ഷർട്ടും കറുത്ത നിത്തിലുള്ള പാന്റുമായിരുന്നു താരത്തിന്റെ വേഷം. വധുവരന്മാരെ അനുഗ്രഹിക്കുന്നതിന്റേയും മറ്റുള്ളവർക്കൊപ്പമുളള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. എല്ലാവരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന താരമാണ് വിജയ് .

vijay

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചു വരുകായാണ് വിജയ്. ദില്ലിയിൽ ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈയിൽ മചങ്ങി എത്തിയത്. ചെന്നൈയിൽ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷം ഷൂട്ടിങ്ങിനായി കർണ്ണാടകയിൽ പോകും. ഏറ്റവും ഒടുവിൽ പുറത്തു വന്ന വിജയ് ചിത്രമാണ് ബിഗിൽ. ചിത്രം തിയേറ്ററുകൾ ആഘോഷമാക്കുകയായിരുന്നു. അടുത്ത ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Read more about: vijay വിജയ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X