തന്റെ സെറ്റില്‍ മൊബൈല്‍ ഉപയോഗിക്കരുത്, കര്‍ശന നിര്‍ദ്ദേശവുമായി വിജയ്! പിന്നില്‍ വലിയൊരു കാരണവുമുണ്ട്
ഇളയദളപതി വിജയ് തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള അന്യഭാഷ താരങ്ങളില്‍ ഒരാളാണ് വിജയ്. തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്ന സിനിമയാണെങ്കിലും കേരളത്തിലും വന്‍ ആഘോഷത്തോടെയാണ് ആരാധകര്‍ വിജയിയുടെ സിനിമയെ സ്വീകരിക്കാറുള്ളത്.
മേര്‍സല്‍ എന്ന സിനിമയ്ക്ക് ശേഷം വിജയ് നായകനാവുന്ന സിനിമയാണ് ദളപതി 62. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കായി വിജയ് കര്‍ശന താക്കീത് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിംഗ് നടക്കുന്ന സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് താരം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഓരോ സിനിമയുടെയും ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പുറത്ത് വരുന്നത് തടയുന്നതിന് വേണ്ടിയാണ് വിജയ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എആര്‍ മുരുകദാസ് സംവിധാനം ചെയ്യുന്ന ദളപതി 62 ദീപാവലിയ്ക്ക് റിലീസിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
കീര്‍ത്തി സുരേഷാണ് സിനിമയില്‍ വിജയിയുടെ നായികയായി അഭിനയിക്കുന്നത്. ഇതുവരെ ചെയ്തിരുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ഗെറ്റപ്പിലായിരിക്കും സിനിമയില്‍ വിജയ് അഭിനയിക്കുന്നതൊന്നാണ് പറയുന്നത്. മുടിയും താടിയുമെല്ലാം അതിന് വേണ്ടി പല പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നുമാണ് അറിയുന്നത്.


Click it and Unblock the Notifications











