അജിത്തല്ല, വിജയ് തന്നെ തമിഴ് സൂപ്പര്‍ നടന്‍

By Aswathi

തമിഴില്‍ ഓരോ സൂപ്പര്‍സ്റ്റര്‍സിനും ഓരോ വിശേഷണം നല്‍കിയാണ് വിളിക്കുന്നത്. രജനീകാന്ത് തലൈവ, കമല്‍ ഹസന്‍ ഉലകനായകന്‍, അജിത്ത് തല, വിജയ് ഇളയ ദളപതി, ധനുഷ് യൂത്ത് സ്റ്റാര്‍ അങ്ങനെ അങ്ങനെ. എന്നാല്‍ ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം ഇവരില്‍ ആര്‍ക്ക് നല്‍കാം.

2013ല്‍ തലൈവര്‍ക്ക് പടങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നെയുള്ള ഉലകനായകനെയും തലയെയുമെല്ലാം പിന്തള്ളി ഇളയദളപതി തന്നെ മികച്ച നടന്‍. വണ്‍ ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 18,185 വോട്ടുകളോടെ മുന്നില്‍ നില്‍ക്കുന്നത് വിജയ് യാണ്. തൊട്ടു പിന്നില്‍ 17,990 വോട്ടുകളുമായി അജിത്തുമുണ്ട്.

വിജയ്

അജിത്തിനെ തള്ളി വിജയ് മികച്ച തമിഴ് നടന്‍

തലൈവ എന്ന ചിത്രത്തിലെ അഭിനയമാണ് വിജയ് യെ നോമിനേറ്റ് ചെയ്തത്.അജിത്തിനോട് 195 വോട്ടുകള്‍ക്ക് മികച്ച തമിഴ് നടനുള്ള സ്ഥാനം വിജയ് സ്വന്തമാക്കി. 18,185 വോട്ടുകളാണ് വിജയ് നേടിയത്

അജിത്ത്

അജിത്തിനെ തള്ളി വിജയ് മികച്ച തമിഴ് നടന്‍

അജിത്ത് കുമാറാണ് രണ്ടാ സ്ഥാനത്ത്. ആരംഭം എന്ന ചിത്രത്തിലെ അഭിനയമാണ് ഇത്തവണം അജിത്തിനെ മികച്ച നടനാക്കിയത്. 17.990 വോട്ടുകളാണ് നേടിയത്.

കമല്‍ ഹസന്‍

അജിത്തിനെ തള്ളി വിജയ് മികച്ച തമിഴ് നടന്‍

ഉലകനായകന്‍ കമല്‍ ഹസനെ മൂന്നാസ്ഥാനക്കരാനാക്കുന്ന തരത്തിലായിരുന്നു വിജയ്, അജിത്ത് ആരാധകരുടെ വോട്ടിങ്. വിശ്വരൂപം എന്ന ചിത്രത്തിലെ അഭിനയം വച്ചാണ് കമലിനെ നോമിനേറ്റ് ചെയ്തത്. എന്നാല്‍ അജിത്തും വിജയും അതിനെക്കാള്‍ മികച്ചതാണെന്നാണ് ആരാധകര്‍ പറയുന്നത്.

അധര്‍വ

അജിത്തിനെ തള്ളി വിജയ് മികച്ച തമിഴ് നടന്‍

തമിഴില്‍ വളര്‍ന്നുവരുന്ന നായകനാണ് അധര്‍വ. എന്നിട്ടും കമല്‍ ഹസന്റെ തൊട്ടുതാഴെ തന്നെ ഇടം പിടിച്ചു. പരദേശി എന്ന ചിത്രത്തിലെ അഭിനയം എടുത്തു പറയേണ്ടതാണ്. 2209 വോട്ടുകളാണ് നേടിയത്

സൂര്യ

അജിത്തിനെ തള്ളി വിജയ് മികച്ച തമിഴ് നടന്‍

സിങ്കം 2 വിലെ അഭിനയത്തിന് സൂര്യയ്ക്ക് അഞ്ചാസ്ഥാനത്തെ ഇടം പിടിക്കാന്‍ കഴിഞ്ഞുള്ളൂ. 2072 വോട്ടുകളാണ് നേടിയത്.

 ധനുഷ്

അജിത്തിനെ തള്ളി വിജയ് മികച്ച തമിഴ് നടന്‍

നെയ്യാണ്ടി, മാരിയന്‍ എന്നീ ചിത്രങ്ങള്‍ പരാജയമായിരുന്നെങ്കിലും ചിത്രത്തിലെ ധനുഷിന്റെ അഭിനയം മികച്ചതായിരുന്നു. മാരിയന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് ആറാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X