ആരാധകര്‍ക്ക് വിജയിയുടെ പിറന്നാള്‍ ഗിഫ്റ്റ്
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിജയിയുടെ പുതിയ ചിത്രമായ പുലിയുടെ ടീസര്‍ പുറത്തിറങ്ങി.ഇളയദളപതിയുടെ 42 മത്തെ പിറന്നാള്‍ ദിനാഘോഷത്തിലാണ് പുലിയുടെ ടീസര്‍ പുറത്തിറങ്ങുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള ഗിഫ്റ്റായാണ് പുലിയുടെ ടീസര്‍ പുറത്തിറക്കുന്നത്.
ചിമ്പുദേവനൊരുക്കുന്ന ചിത്രത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്ഥമായ വേഷത്തിലും ഭാവത്തിലുമാണ് വിജയ് എത്തുന്നത്.ആക്ഷനും പ്രണയവും കോര്‍ത്തിണക്കിയ ചിത്രത്തില്‍ പ്രഭു, ശ്രുതി ഹാസന്‍, ഹന്‍സിക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.ബോളിവുഡ് താരം ശ്രീദേവി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇളയദളപതിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുലി. സെല്‍വകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിജയ് രണ്ട് വേഷത്തിലാണ് എത്തുന്നത്. ഒരു ഫാന്റസി കോമഡി വിഭാഗത്തിലാണ് ചിത്രം.
പിറന്നാള്‍ ദിനത്തില്‍ എല്ലാ വര്‍ഷവും വിജയി തന്റെ ആരാധാകര്‍ക്കൊപ്പം പിറന്നാള്‍ ദിനം ആഘോഷിക്കുകെയും മറ്റ് സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുമുണ്ട്. അതോടൊപ്പം വിജയിയുടെ ഫാന്‍സ് കഌബ്ബുകള്‍ രക്തദാന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാറുണ്ട്.


Click it and Unblock the Notifications