തല അജിത്തിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ദളപതി വിജയ്! ആഘോഷമാക്കി ആരാധകര്‍
തമിഴകത്ത് എറ്റവും കൂടുതല്‍ ആരാധകരുളള രണ്ട് സൂപ്പര്‍താരങ്ങളാണ് അജിത്തും വിജയ്‌യും. പ്രണയ ചിത്രങ്ങളിലൂടെയാണ് ഇരുവരും തമിഴില്‍ ശ്രദ്ധേയരായത്. വിജയുടെയും അജിത്തിന്റെയും സിനിമകളുടെ റിലീസ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റാറുണ്ട്. ആരാധകര്‍ തമ്മില്‍ പ്രശനങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും പഴയ സൗഹൃദം ഇപ്പോഴും നല്ല രീതിയില്‍ കാത്തു സൂക്ഷിക്കാറുളളവരാണ് ഇരുവരും.
രണ്ട് താരങ്ങളുടെയും ചിത്രങ്ങള്‍ ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കാറുണ്ട്. വിജയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ബിഗിലും അജിത്തിന്റെ വിശ്വാസുമെല്ലാം അടുത്തിടെ ഇരൂനൂറ് കോടിയിലധികം നേടി തരംഗമായി മാറിയിരുന്നു. തമിഴില്‍ ഇപ്പോള്‍ താരമൂല്യം കൂടിയ രണ്ട് സൂപ്പര്‍താരങ്ങള്‍ കൂടിയാണ് ഇരുവരും.

അടുത്തിടെ ഇവരെക്കുറിച്ച് ഒരു ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വിജയുടെ പിതാവ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അജിത്തിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു വിശ്വാസം. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്.

അജിത്തിന്റെ കരിയറിലെ എറ്റവും വലിയ വിജയചിത്രമായും വിശ്വാസം മാറിയിരുന്നു. കുടുംബ ചിത്രമായി പുറത്തിറങ്ങിയ വിശ്വാസം മാസ് ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തികൊണ്ടാണ് അണിയിച്ചൊരുക്കിയത്. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ആയിരുന്നു ചിത്രത്തിലെ നായിക. ഒപ്പം തമിഴിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

ഇത്തവണ വികടന്‍ അവാര്‍ഡ്‌സില്‍ ഫേവറൈറ്റ് മൂവി വിഭാഗത്തില്‍ വിശ്വാസത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ദളപതി വിജയുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറും ശോഭ ചന്ദ്രശേഖറും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. വിശ്വാസം സിനിമ കണ്ട ശേഷം വിജയ് അജിത്തിനെയും സംവിധായകന്‍ സിരുത്തൈ ശിവയെയും ഫോണില്‍ വിളിച്ചു അഭിനന്ദിച്ചുവെന്നാണ് ചന്ദ്രശേഖര്‍ ചടങ്ങിനിടെ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം പൊങ്കല്‍ സമയത്ത് രജനീകാന്തിന്റെ പേട്ടയ്‌ക്കൊപ്പമാണ് വിശ്വാസവും തിയ്യേറ്ററുകളിലേക്ക് എത്തിയത്. സ്‌റ്റൈല്‍ മന്നനൊപ്പം മല്‍സരിച്ചാണ് അജിത്ത് ചിത്രം വലിയ വിജയം നേടിയത്. അജിത്തും സംവിധായകന്‍ സിരുത്തെ ശിവയും ഒന്നിച്ച നാലാമത്തെ സിനിമ കൂടിയായിരുന്നു വിശ്വാസം. ചിത്രത്തില്‍ ഡി ഇമാന്റെ സംഗീതത്തില്‍ സിദ് ശ്രീറാം പാടിയ കണ്ണാന കണ്ണേ എന്ന പാട്ട് വലിയ രീതിയില്‍ തരംഗമാവുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











