സുരരെെ പോട്രിലെ അപര്‍ണയുടെ പ്രകടനത്തെ പുകഴ്ത്തി വിജയ് ദേവരകൊണ്ട, വൈറലായി ട്വീറ്റ്
നടിയായും ഗായികയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് അപര്‍ണാ ബാലമുരളി. ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം അപര്‍ണ മലയാളത്തില്‍ സജീവമായിരുന്നു. അതേസമയം അപര്‍ണയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി പുറത്തിറങ്ങിയ സുരറെെ പോട്രു ലോകമെമ്പാടുമായി തരംഗമായി മാറിയിരുന്നു. ദീപാവലി റിലീസായി എത്തിയ സൂര്യ ചിത്രം മികച്ച പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത്.
Recommended Video

സുരറെെ പോട്രില്‍ നടിപ്പിന്‍ നായകന്റെ ഭാര്യയുടെ റോളിലെത്തിയ അപര്‍ണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സൂര്യയ്‌ക്കൊപ്പം അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. അതേസമയം സുരറെെ പോട്രു ടീമിനെ പ്രശംസിച്ചുകൊണ്ടുളള നടന്‍ വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ് ശ്രദ്ധേയമായി മാറിയിരുന്നു. എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത് എന്നാണ് സിനിമ കണ്ട ശേഷം അപര്‍ണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട കുറിച്ചിരിക്കുന്നത്.
സുഹൃത്തുക്കളോടൊപ്പമാണ് താന്‍ സിനിമ കണ്ടതെന്ന് തന്റെ ട്വീറ്റില്‍ വിജയ് പറയുന്നു. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാന്‍ സുരരൈ പോട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു,. എന്തൊരു മികച്ച പെര്‍ഫോമറാണ് സൂര്യ താങ്കള്‍. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുന്നു. ഒരു സംവിധായികയെന്ന നിലയില്‍ നിങ്ങളുടെ കഴിവിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തെയും ഛായാഗ്രാഹകനെയുമെല്ലാം അഭിനന്ദിച്ചുകൊണ്ട് കൂടിയാണ് വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ് വന്നിരിക്കുന്നത്.
അതേസമയം ഏയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിത കഥ ആസ്പദമാക്കിയാണ് സൂര്യയുടെ സുരറെെ പോട്രു ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ ശക്തമായ തിരിച്ചുവരവാണ് സുരൈ പോട്രിലൂടെ കണ്ടതെന്ന് സിനിമ കണ്ട മിക്കവരും അഭിപ്രായപ്പെട്ടിരുന്നു. നെടുമാരന്‍ രാജാങ്കം എന്ന കഥാപാത്രമായി സൂര്യ അഭിനയിച്ച ചിത്രത്തില്‍ ഭാര്യ സുന്ദരി ബൊമ്മി നെടുമാരന്‍ ആയാണ് അപര്‍ണ അഭിനയിച്ചത്. റിലീസ് ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് സൂര്യയുടെ സുരരൈ പോട്രു കണ്ടിരിക്കുന്നത്. ആമസോണ്‍ പ്രൈം വഴിയാണ് സൂര്യ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.


Click it and Unblock the Notifications