ഇരുമുഖന്‍ സംവിധായകനൊപ്പം തമിഴ് അരങ്ങേറ്റത്തിനൊരുങ്ങി അര്‍ജ്ജുന്‍ റെഡ്ഡി നായകന്‍!

By Lekhaka

2017ന്റെ രണ്ടാം പാതിയില്‍ തെന്നിന്ത്യ മുഴുവന്‍ തരംഗം സൃഷ്ടിച്ച യുവതാര ചിത്രമാണ് അര്‍ജ്ജുന്‍ റെഡ്ഡി. ഇന്ത്യ മുഴുവന്‍ അര്‍ജ്ജുന്‍ റെഡ്ഡിയുടെ വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞു. അര്‍ജ്ജുന്‍ റെഡ്ഡിക്കൊപ്പം നായകനായ വിജയ് ദേവരകൊണ്ടയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. അര്‍ജ്ജുന്‍ റെഡ്ഡി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും മറ്റൊരു ചിത്രവുമായി എത്തി വിജയ് വീണ്ടും പ്രേക്ഷക ഹൃദയം കവര്‍ന്നു. മൊഴിമാറ്റാതെ തെലുങ്കില്‍ തന്നെ കേരളത്തിലും പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടി.

Vijay Devarakonda

രണ്ട് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ തമിഴില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. ചിയാന്‍ വിക്രം, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇരുമുഖന്‍ എന്ന ഹിറ്റ് ഒരുക്കിയ ആനന്ദ് ശങ്കറാണ് നോട്ട എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിക്കുന്ന ചിത്രം ചില മാസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

മെഹ്‌റിന്‍ പ്രിസാദയാണ് ചിത്രത്തിലെ നായിക. സാം സിഎസിന്റേതാണ് സംഗീതം. ചിത്രത്തിന്റെ മ്യൂസിക്കുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ അവകാശം ലഹാരി മ്യൂസിക് സ്വന്തമാക്കിയിരിക്കുകയാണ്. അടുത്ത് ലഹാരി മ്യൂസിക് ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയ തമിഴ് ചിത്രങ്ങള്‍ കമല്‍ഹാസന്റെ വിശ്വരൂപം 2, വിജയ് ചിത്രം ഭൈരവ എന്നിവയാണ്. ഇതു കൂടാതെ മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രം ഭരത് അന നേനു എന്ന ചിത്രത്തിന്റെ അവകാശവും ലഹാരി മ്യൂസികിനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X