വിജയുടെ ഡാൻസ് സൂപ്പറാണ്!! ഒരൊറ്റ സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല, വിജയ് ദേവരകൊണ്ട മനസ് തുറക്കുന്നു
നോട്ട എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം.
അർജുൻ റെഡ്ഡിയെന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ കയത്തിൽ ഒരു സ്ഥാനം ഉറപ്പിച്ച താരമാണ് വിജയ് ദേവരാകൊണ്ട. തെലുങ്ക് സിനിമ മേഖലയിൽ തന്നെ ഒരു മാറ്റം കൊണ്ടു വന്ന ചിത്രമായിരുന്നു അർജുൻ റെഡ്ഡി. ബോളിവുഡും, കോളിവുഡും,മോളിവുഡുമെല്ലാം ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ്. അർജുൻ റെഡ്ഡി വൻ വിജയമായി കുതിക്കുമ്പോൾ ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെ വിജയുടെ താരമൂല്യം വീണ്ടും കുത്തനെ ഉയരുകയായിരുന്നു.

ഇപ്പോഴിത വിജയ് ദേവരാകൊണ്ട തമിഴിലും ചുവട് ഉറപ്പിക്കുകയാണ്. നോട്ട എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം. തമിഴ് സിനിമയോട് ഏറെ ആരാധന സൂക്ഷിക്കുന്ന വ്യക്തിയാണ് താനൊന്ന് വിജയ് നോട്ടയുടെ പ്രമേഷന്റെ ഭാഗമായി പറഞ്ഞു. തമിഴ് സിനിമയും തമിഴ് സിനിമ താരങ്ങളേയും തനിയ്ക്ക് ഏറെ ഇഷ്ടമാണ് രജനീകാന്തിന്റെ സ്റ്റൈലാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയതെന്നും താരം പറഞ്ഞു.
അതുപോലെ വിജയുടെ ഡാൻസിന്റെ ആരാധകനാണ് താനെന്നും, അദ്ദേഹം മികച്ച നർത്തകനാണെന്നും താരം കൂട്ടിച്ചേർത്തു. ഇങ്ങനെയൊക്കെയാണെങ്കിലും വിജയുടെ ഒറ്റ സിനിമ പോലും കണ്ടിട്ടില്ലെന്നും താരം പറഞ്ഞു. സിനിമയിലെ ചില രംഗങ്ങള്‍ കണ്ടിട്ടുണ്ട്. അതുപോലെ വിജയ് ചിത്രങ്ങളുടെ ട്രെയിലറുകളും കണ്ടിട്ടുണ്ട്. ഒരു സിനിമ മുഴുവനായും ഇതുവരെ കണ്ടിട്ടില്ല- ദേവേരകൊണ്ട പറഞ്ഞു. തെലുങ്കിൽ പുറത്തിറങ്ങിയ താരത്തിന്റെ മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റാണ്,.ടാക്‌സിവാല, ഡിയര്‍ കോമറേഡ് എന്നീ ചിത്രങ്ങളാണ് ദേവേരക്കൊണ്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന മ


Click it and Unblock the Notifications