twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് എന്നെ ഒരിക്കലും വേദിനിപ്പിച്ചിട്ടില്ല, പക്ഷെ സൂര്യ...: ഗൗതം മേനോന്‍ പറയുന്നു

    By Aswini
    |

    പ്രഖ്യാപിച്ച രണ്ട് ചിത്രങ്ങളാണ് സംവിധായകന്‍ ഗൗതം വാസുദേവ മേനോന് ഉപേക്ഷിക്കേണ്ടി വന്നത്. ഒന്ന് വിജയ് യെ നായകനാക്കി പ്ലാന്‍ ചെയ്ത 'യോഹന്‍; അധ്യായം ഒട്ര്' എന്ന ചിത്രവും മറ്റൊറ്റ് സൂര്യയെ നായകനാക്കി ആലോചിച്ച 'ധ്രുവ നച്ചിത്തിരം' എന്ന ചിത്രവും.

    അടുത്തിടെ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവെ, ഈ രണ്ട് ചിത്രങ്ങളും ഉപേക്ഷിക്കേണ്ടി വന്നതിന്റെ സാഹചര്യം ഗൗതം മേനോന്‍ വ്യക്തമാക്കി. സൂര്യയും വിജയ് യും ഇതിലൂടെ തങ്ങളെ വേദനിപ്പിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    surya-gautham-vijay

    വിജയ് തന്നെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ലെന്ന് ഗൗതം പറഞ്ഞു. യോഹന്‍: അധ്യായം ഒട്ര് എന്ന ചിത്രത്തിന്റെ സ്‌റ്റോറിലൈന്‍ മാത്രമാണ് ഞാന്‍ വിജയ് യോട് പറഞ്ഞത്. വിജയ് ഒരു എന്‍ആര്‍ഐ ഓഫീസറായി എത്തുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ എബ്രോഡ് ആണ്. എന്നാല്‍ തന്റെ ആരാധകര്‍ക്ക് അത്തരമൊരു സിനിമ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് പറഞ്ഞ് വിജയ് പിന്മാറികയായിരുന്നു. എന്റെ സംവിധാന രീതിയും അദ്ദേഹത്തിന് വശമില്ല. അതുകൊണ്ട് തന്നെ വിജയ് യുടെ പിന്മാറ്റത്തില്‍ എനിക്കൊട്ടും വിഷമം തോന്നിയില്ല.

    എന്നാല്‍ സൂര്യ അങ്ങനെയല്ല. കാക്ക കാക്ക, വാരണം ആയിരം എന്നീ ചിത്രങ്ങളിലൂടെ സൂര്യക്ക് എന്റെ സംവിധാന രീതി നന്നായി അറിയാം. ധ്രുവനച്ചിത്തരം എന്ന ചിത്രത്തിന്റെ 60 മുതല്# 70 ശതമാനം വരെ കഥ ഞാനദ്ദേഹത്തിന് പറഞ്ഞു കേള്‍പ്പിച്ചതുമാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായില്ല എന്ന് പറഞ്ഞ് സൂര്യ ചിത്രത്തില്‍ നിന്നും പിന്മാറിയത് എന്നെ വല്ലാതെ വേദനിപ്പിച്ചു- ഗൗതം പറഞ്ഞു.

    English summary
    In the past few years two of Gautham Vasudev Menon’s films were shelved abruptly, one being the Suriya starrer ‘Druva Natchathiram’ and the other ‘Yohan: Adhiyayam Ondru’ starring Vijay. In a recent press interaction during the promotions of his production venture ‘Courier Boy Kalyan’ (‘Thamizh Selvanum Thaniyaar Anjalum’ in Tamil) directed by Premsai reporters asked him about the two dropped films of Suriya and Vijay and how much he was hurt because of them.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X