കളി കാര്യമായി!! വിജയ് ദേഷ്യപ്പെട്ട് മേശയില്‍ ആഞ്ഞടിച്ചു, താരവുമായുളള വഴക്കിനെ കുറിച്ച് സുഹൃത്ത്

യാഥാർഥ ജീവിതത്തിൽ വിജയ് ദേഷ്യപ്പെട്ട നിമിഷത്തെ കുറിച്ചും സുഹൃത്തും നടനും അവതരാകനുമായ സഞ്ജീവ് തുറന്നു പറയുകയാണ്.

പെതുവെ അധികം സംസാരിക്കാത്ത ശാന്തനും സൗമ്യ ശീലനുമാണ് ഇളയ ദളപതി വിജയ്. അവാർഡ്ദാന ചടങ്ങുകളിലായാലും മറ്റ് പൊതു വേദിയിലായാലും വളരെ സൈലന്റായി ഇരിക്കുന്ന വിജയ് യെ ആയിരിക്കും കാണാൻ സാധിക്കുക. വിജയുടെ കോപപ്പെടുന്ന മുഖം ആകെ കാണുന്നത് സിനിമകളിൽ മാത്രമാണ്. എന്നാൽ ഇപ്പോൾ യാഥാർഥ ജീവിതത്തിൽ വിജയ് ദേഷ്യപ്പെട്ട നിമിഷത്തെ കുറിച്ചും സുഹൃത്തും നടനും അവതരാകനുമായ സഞ്ജീവ് തുറന്നു പറയുകയാണ്. അദ്ദേഹത്തിനു മുന്നിലാണ് വിജയ് ആദ്യമായി ദേഷ്യപ്പെട്ട് ഇറങ്ങി പോയത്. വഴക്കിന്റെ കാരണം വെളിപ്പെടുത്താതെയായിരുന്നു സഞ്ജീവ് കാര്യം വ്യക്തമാക്കിയത്.

vijay

താനും വിജയും ഒരു ദിവസം ഡിന്നറിനു വേണ്ടി ഒത്തു കൂടിയിരുന്നു. തമ്മിൽ സംസാരിക്കുന്നതിനിടെ ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ആദ്യം കളിയായിരുന്നുവെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അത് കാര്യമാകുകയായിരുന്നു.ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. അവസാനം അതൊരു വലിയ വഴക്കിലാണ് അവസാനിച്ചത്. എന്റെ വാക്കുകൾ പരിധി ലംഘിച്ചപ്പോൾ വിജയ് മേശയിൽ കൈ കൊണ്ട് അടിച്ച് അവിടെ നിന്ന് ഇറങ്ങി പോകുകയായിരുന്നു. പിന്നീട് ആറു മാസത്തോളം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. സാധാരണ ഗതിയിൽ വിജയ് ദേഷ്യപ്പെട്ടാൽ ഒരിക്കലും ബഹളം വയ്ക്കുകയില്ല.

എന്നാൽ പിന്നീട് ഞാൻ ചെയ്ത തെറ്റ് മനസ്സിലാക്കുകയും അത് അദ്ദേഹത്തിനോട് പറയുകയും ചെയ്തു. ഒരു പൊതുവേദിയിൽ വെച്ചായിരുന്നു വിജയ് യോട് ഞാൻ മാപ്പ് ചോദിച്ചത്.അന്ന് വിജയ് എന്നെ വിളിച്ചു. എന്തിനാണ് പരസ്യമായി മാപ്പ് പറഞ്ഞതെന്ന് ചോദിച്ചു. അദ്ദേഹത്തിന് അധികകാലം ദേഷ്യം വെച്ചു പുലർത്താൻ കഴിയില്ലെന്ന് എനിയ്ക്ക് അറിയാമായിരുന്നു. അന്നത്തെ ആദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ നിശബ്ദത എന്നെ വല്ലാതെ വേദനിപ്പിച്ചെന്നും സഞ്ജീവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X