twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോവിഡ് ദുരിതാശ്വാസത്തിനായി 1.30 കോടി നല്‍കി വിജയ്! കേരളത്തിന് പത്ത് ലക്ഷം

    By Midhun Raj
    |

    കോവിഡ് 19നെ പ്രതിരോധിക്കാനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. രാജ്യമൊട്ടാകെയുളള സമ്പൂര്‍ണ ലോക് ഡൗണ്‍ കേന്ദ്രം വീണ്ടും നീട്ടിയിരുന്നു. പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കാനാണ് രാജ്യത്തെ ഓരോ പൗരന്മാരോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്. കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളുമായി സിനിമാ താരങ്ങളും രംഗത്തെത്താറുണ്ട്.

    വീട്ടു വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പമാണ് ബോധവല്‍ക്കരണ പോസ്റ്റുകളും അധികപേരും പങ്കുവെക്കാറുളളത്. ലോക് ഡൗണ്‍ സമയത്ത് സഹായ ഹസ്തവുമായും താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡ് താരങ്ങളുമെല്ലാം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തിരുന്നു.

    ഇതില്‍ എറ്റവുമൊടുവിലായി

    ഇതില്‍ എറ്റവുമൊടുവിലായി തമിഴ് സൂപ്പര്‍താരം ദളപതി വിജയ് ചെയ്ത സംഭാവനകളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊറോണ വൈറസ് പോരാട്ടത്തിനായുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1 കോടി 30 ലക്ഷമാണ് വിജയ് സംഭാവന നല്‍കിയിരിക്കുന്നത്. കേരളത്തിന് 10 ലക്ഷം രൂപയും നടന്‍ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷമാണ് വിജയ് നല്‍കിയിരിക്കുന്നത്.

    തമിഴ്‌നാട് മുഖ്യമന്ത്രിയുടെ

    തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവുമാണ് വിജയുടെ സംഭാവന. കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷവും, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് സൂപ്പര്‍താരം നല്‍കിയിരിക്കുന്നത്.

    ഇതിന് പുറമെ തന്റെ

    ഇതിന് പുറമെ തന്റെ പേരിലുളള ഫാന്‍സ് ക്ലബുകള്‍ വഴി ആവശ്യമുളളവര്‍ക്ക് പണം നേരിട്ടെത്തിക്കാനുളള പണവും വിജയ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ്. സൂപ്പര്‍താരത്തിന്റെ മിക്ക സിനിമകളും കേരളത്തിലും വലിയ വിജയം നേടാറുണ്ട്. ബിഗില്‍ എന്ന ചിത്രമാണ് വിജയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്.

    പ്രണയ വിവാഹമാണ്, വളരെ ചെറുപ്പം മുതലേ അഞ്ജലിയെ കണ്ടിട്ടുണ്ട്! മനസുതുറന്ന് മണികണ്ഠന്‍പ്രണയ വിവാഹമാണ്, വളരെ ചെറുപ്പം മുതലേ അഞ്ജലിയെ കണ്ടിട്ടുണ്ട്! മനസുതുറന്ന് മണികണ്ഠന്‍

    സിനിമ ലോകമെമ്പാടുമുളള

    സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി വലിയ വിജയം നേടിയിരുന്നു. ബിഗിലിന് പിന്നാലെ മാസ്റ്റര്‍ എന്ന ചിത്രമാണ് വിജയുടെതായി റിലിസിങ്ങിനൊരുങ്ങുന്നത്. കൊറോണ കാരണം മാസ്റ്റര്‍ റിലീസ് നേരത്തെ മാറ്റിവെച്ചിരുന്നു. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്.

    അമല പോളിനൊപ്പമുളള പഴയ ചിത്രങ്ങളുമായി വിഷ്ണു വിശാല്‍! നടിയുടെ ട്വീറ്റിന് മറുപടിയുമായി താരംഅമല പോളിനൊപ്പമുളള പഴയ ചിത്രങ്ങളുമായി വിഷ്ണു വിശാല്‍! നടിയുടെ ട്വീറ്റിന് മറുപടിയുമായി താരം

    ദളപതി വിജയും മക്കള്‍സെല്‍വന്‍

    ദളപതി വിജയും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത് കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. വിജയ്ക്ക് പുറമെ നേരത്തെ നടന്‍ അല്ലു അര്‍ജുനും കേരളത്തിനായി സഹായം ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അല്ലു അര്‍ജുന്‍ നല്‍കിയിരുന്നത്. കൂടാതെ ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും സഹായവുമായി അല്ലു അര്‍ജുന്‍ എത്തിയിരുന്നു.

    Read more about: vijay coronavirus
    English summary
    Vijay Donates 1.30 crores to corona virus relief-fund
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X