വിജയ്ക്ക് വേണ്ടി മൺചോറ് കഴിച്ച് ആരാധകർ! ചിത്രങ്ങൾ വൈറലാകുന്നു

പ്രേക്ഷകർ ആകാംക്ഷയൊടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ബിഗിൽ. ഇനി ചിത്രത്തിനായി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് അവശേഷിക്കുന്നത് . കോളിവുഡ് പ്രേക്ഷകർ മാത്രമല്ല മോളിവുഡ് സിനിമ പ്രേമികളും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഇളയ ദപതി ചിത്രം യാതൊരു തടസമില്ലാതെ തിയേറ്ററുകളിൽ എത്താൻ വേണ്ടി മൺ ചോറുണ്ട് ആരാധകർ. ചിത്രം യാതൊരു തടസം കൂടാതെ തിയേറ്ററുകളിൽ എത്താൻ വേണ്ടിയാണ് ആരാധകരുടെ മൺചോറ് നേർച്ച. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

bigil

വെറും നിലത്ത് ചോറ് വിളമ്പി കഴിക്കുന്നതാണ് മൺചോറ് ചടങ്ങ്. മൈലാടുതുറയിലെ ശ്രീ പ്രസന്ന മാരിയമ്മൻ ക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്. കൂടാതെ തമിഴ് നാട്ടിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആരാധകർ മൺചോർ ചടങ്ങിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ ചിത്രത്തിന് വമ്പൻ റിലീസാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം 300 ഫാൻഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. നടൻ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷനും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ബിഗിലിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്.

കേരളത്തില്‍ 200 തിയേറ്ററുകളിലാണ് ബിഗിൽ പ്രദർശിപ്പിക്കുന്നത്. . രണ്ട് മണിക്കൂര്‍ 59 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. അതുകൊണ്ടുതന്നെ ഒരു ദിവസം പരമാവധി അഞ്ച് ഷോ മാത്രമാണ് പ്രദര്‍ശിപ്പിക്കാനാകുക. തെറി, മെർസൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ അറ്റ്ലി-വിജയ് കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബിഗിൽ. ഒരു ഇടവേളയ്ക്ക് ശേഷം ഇളയദളപതി- ലേഡി സൂപ്പർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Read more about: vijay വിജയ് bigil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X