»   » പുലി ആരാധകരെ ശരിക്കും വെറുപ്പിച്ചു, പകുതിയില്‍ വച്ച് തിയേറ്റര്‍ വിടുന്ന പ്രേക്ഷകരുടെ വീഡിയോ

പുലി ആരാധകരെ ശരിക്കും വെറുപ്പിച്ചു, പകുതിയില്‍ വച്ച് തിയേറ്റര്‍ വിടുന്ന പ്രേക്ഷകരുടെ വീഡിയോ

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഇളയദളപതി വിജയ് യുടെ പുലി ശരിക്കും വെറുപ്പിച്ചു. വിജയ് യുടെ സിനിമകള്‍ക്ക് ഇതുവരെ ലഭിക്കാത്ത പ്രതികരണമാണ് പുലിയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ പുലി കാണാനെത്തുന്ന പ്രേക്ഷകര്‍ ചിത്രത്തിന്റെ പകുതിയില്‍ വച്ച് തിയേറ്ററില്‍ നിന്ന് ഇറങ്ങി പോകുന്നു.

പ്രേക്ഷകര്‍ പ്രതിഷേധിച്ച് തിയേറ്റര്‍ വിടുന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തിയേറ്ററിന്റെ ശബ്ദ സംവിധാനത്തിലെ പിഴവാണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിടാന്‍ കാരണമെന്നും പറയുന്നുണ്ട്.

puli

കൂഡലൂരിലെ പന്‍രുത്തിയിലെ വിജയ തിയേറ്ററില്‍ നിന്നാണ് പ്രേക്ഷകര്‍ സിനിമയുടെ പകുതിയില്‍ വച്ച് ഇറങ്ങി പോയത്. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ പുലി വിജയ് യുടെ കരീയറിലെ മികച്ച ചിത്രമാകുമെന്നും തമിഴ് സിനിമ പറഞ്ഞിരുന്നു.

എസ് എസ് രാജമൗലിയുടെ ബാഹുബലിയ്ക്ക് നല്‍കിയ പ്രതീക്ഷയായിരുന്നു വിജയ് യുടെ പുലിയ്ക്കും ലഭിച്ചത്. വിജയ് യുടെ 58ാംമത്തെ ചിത്രമായിരുന്നു പുലി. പ്രഗത്ഭരായ വ്യക്തികളാണ് പുലിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. തായിലന്റില്‍ നിന്നുള്ള സ്റ്റണ്ട് കോറിയഗ്രാഫര്‍ യോങാണ് പുലിയുടെ സംഘട്ടനം നിര്‍വ്വഹിച്ചിരിക്കുന്നത്.വിക്രം ചിത്രമായ ഐയുടെ കലാ സംവിധാനം നിര്‍വ്വഹിച്ച ടി മുത്തുരാജാണ് പുലിയുടെയും കലാ സംവിധായകന്‍.

English summary
Vijay fans got angry & walked out in 1st half of puli.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam