»   » ജില്ലയുടെ ആദ്യ പോസറ്റര്‍ പുറത്തിറക്കി

ജില്ലയുടെ ആദ്യ പോസറ്റര്‍ പുറത്തിറക്കി

Posted By:
Subscribe to Filmibeat Malayalam

ദീപാവലി ദിനത്തില്‍ ഇളയദളപതിയുടെ ചിത്രമില്ലെന്ന പരാതി ഇനി ആരാധകര്‍ക്ക് വേണ്ട. പടമില്ലെങ്കിലും ദീപവലിയ്ക്ക് വിജയ് ചിത്രമായ ജില്ലയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയതാണ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നത്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഇളയദളപതിയും ഒന്നിയ്ക്കുന്ന ചിത്രമെന്ന പേരില്‍ ജില്ല ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ജില്ലയുടെ പോസ്റ്ററിലും വിജയ്‌ക്കൊപ്പം മലയാളത്തിന്റെ ലാലേട്ടനും ഉണ്ട്. പോസ്റ്ററുകള്‍ക്ക് മികച്ച പ്രതികരണാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ദീപാവലിയോടനുബന്ധിച്ച് വിജയ് ചിത്രമായ തുപ്പാക്കിയാണ് റിലീസ് ചെയ്തത്. ജില്ലയുടെ പോസ്റ്റര്‍ വിശേഷങ്ങള്‍ പറഞ്ഞറിഞ്ഞാല്‍ മാത്രം പോരല്ലോ,ഇനി കണ്ടറിയൂ...

ജില്ലയുടെ ആദ്യ പോസറ്റര്‍ പുറത്തിറക്കി

ജില്ലയുടെ ആദ്യ പോസ്റ്റര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നവംബര്‍ ഒന്നിന് ഓണ്‍ലൈനിലൂടെ പുറത്തിറക്കി. നോട്ടുമാലകളും, ഹാരവും ചാര്‍ത്തി കണ്ണട ധരിച്ച് നില്‍ക്കുന്ന വിജയുടെ ചിത്രമാണ് ആദ്യത്തേത്ത

ജില്ലയുടെ ആദ്യ പോസറ്റര്‍ പുറത്തിറക്കി

രണ്ടാമത്തെ പോസ്റ്ററില്‍ വിജയും മോഹന്‍ലാലും ഒരുമിച്ചുള്ളതാണ്

ജില്ലയുടെ ആദ്യ പോസറ്റര്‍ പുറത്തിറക്കി

തുപ്പാക്കിയിലെ വിജയുടെ സൂപ്പര്‍ ഡയലോഗ് 'ഐ ആം വെയിറ്റിംഗ്' എന്നതാണ് പോസ്‌റററിന് ഒരു ആരാധകന്‍ കമന്റ് നല്‍കിയിരിയ്ക്കുന്നത്

ജില്ലയുടെ ആദ്യ പോസറ്റര്‍ പുറത്തിറക്കി

ഷൂട്ടിംഗ് അവസാനഘട്ടത്തിലാണെന്ന് പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റിലീസ് ഡേറ്റ് കൂടി പ്രഖ്യാപിയ്ക്കണമെന്നാണ് ചില ആരാധകരുടെ ആവശ്യം

ജില്ലയുടെ ആദ്യ പോസറ്റര്‍ പുറത്തിറക്കി

ഏറെ കാത്തിരുന്ന ശേഷം ജില്ലയുടെ പോസ്റ്റര്‍ കണ്ട് നിരാശരായ ആരാധകരും ഉണ്ട്

ജില്ലയുടെ ആദ്യ പോസറ്റര്‍ പുറത്തിറക്കി

തുപ്പാക്കിയിലും വിജയ്-കാജല്‍ അഗര്‍വാള്‍ കെമിസ്ട്രി നന്നായി വര്‍ക്ക് ചെയ്തു. ജില്ലയിലും ഇതേ താരജോഡി എത്തുമ്പോള്‍ പ്രേക്ഷകന്റെ പ്രതീക്ഷ ഇരട്ടിയ്ക്കുകയാണ്.

ജില്ലയുടെ ആദ്യ പോസറ്റര്‍ പുറത്തിറക്കി

ജയം രാജയുടെ അസോസിയേറ്റ് ആയിരുന്ന നേശന്‍ കഥയെഴുതുകയും സംവിധാനം ചെയ്യുക.ും ചെയ്യുന്ന ചിത്രമാണ് ജില്ല.

ജില്ലയുടെ ആദ്യ പോസറ്റര്‍ പുറത്തിറക്കി

വിജയ്, മോഹന്‍ലാല്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. മഹത് രാഘവേന്ദ്ര, നിവേദ തോമസ്, സമ്പത്ത് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

ജില്ലയുടെ ആദ്യ പോസറ്റര്‍ പുറത്തിറക്കി

ഡി ഇമ്മനാണ് ചിത്രത്തിന് സംഗീം ഒരുക്കുന്നത്. നടരാജന്‍ സുബ്രഹ്മണ്യമാണ് ക്യാമറ. കെ എല്‍ പ്രവീണ്‍, എന്‍ബി ശ്രീകാന്ത് എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റര്‍മാര്‍. ആര്‍ബി ചൗധരിയാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.

ജില്ലയുടെ ആദ്യ പോസറ്റര്‍ പുറത്തിറക്കി

ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്യുന്നത് കാത്തിരിയ്ക്കുകയാണ് ആരാധകര്‍

English summary
Vijay's Fans Welcome Jilla First Look.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam