വിജയ്‌യുടെ ബിഗില്‍ റിലീസ് ഞായറാഴ്ച! അന്ന് വേണ്ടെന്ന് ആരാധകര്‍

By Midhun Raj

ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളില്‍ എത്തുന്നത്. സ്‌പോര്‍ട്‌സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് എത്തുന്നത്.

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന സിനിമയില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു. ദീപാവലി റിലീസാണ് ബിഗില്‍ എന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നെങ്കിലും ദീപാവലിക്ക് മുന്‍പുളള വെളളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

bigil

എന്നാല്‍ തമിഴ്‌നാട്ടിലെ വിതരണക്കാരുടെയും തിയ്യേറ്ററുകാരുടെയുമെല്ലാം കൂടി അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഒക്ടോബര്‍ 27 ഞായറാഴ്ച ബിഗില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇത് ഉചിതമായ തീരുമാനമല്ലെന്നും റിലീസിന് പിന്നാലെ പ്രവൃത്തി ദിനങ്ങളാണെന്നത് സിനിമയുടെ കളക്ഷനെ ബാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

തമിഴ്‌നാടിന് പുറത്തുളള കേരളം ഉള്‍പ്പെടെയുളള സ്ഥലങ്ങളിലാണ് ഇത് പ്രതികൂലമായി ബാധിക്കുക. ബിഗില്‍ റിലീസ് ഞായറാഴ്ച വേണ്ടെന്നാണ് ആരാധകരില്‍ ഒരുവിഭാഗം പറയുന്നത്. അതേസമയം അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷനിലാണ് വിജയ് ചിത്രമുളളത്. ഇത്തവണയും വമ്പന്‍ റിലീസായിട്ടാകും വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X